Santosh Trophy : സന്തോഷ് ട്രോഫി ഫുട്‌ബോള്‍: ഗുജറാത്തിനെ ഗോളില്‍ മുക്കി കര്‍ണാടക സെമി ഫൈനലില്‍ കടന്നു

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുജറാത്തിനെ ഗോളില്‍ മുക്കി കര്‍ണാടക സെമി ഫൈനലില്‍ കടന്നു.  നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് കര്‍ണാടക പരാജയപ്പെടുത്തിയത്.

വൈകീട്ട് 4 മണിക്ക് നടന്ന ആദ്യ മത്സരത്തില്‍ സര്‍വീസസ് ഒഡീഷയെ പരാജയപ്പെടുത്തിയതോടെയാണ് കര്‍ണാടകയ്ക്ക് സെമി ഫൈനല്‍ സാധ്യത തെളിഞ്ഞുവന്നത്. നാലു മത്സരങ്ങള്‍ വീതം കളിച്ച കര്‍ണാടകയ്ക്കും ഒഡീഷയ്ക്കും ഏഴ് പോയിന്റാണ് ഉള്ളത്.

ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് കര്‍ണാടകയുടെ സെമി പ്രവേശം. 28 ന് നടക്കുന്ന ആദ്യ സെമിയില്‍ കേരളമാണ് കര്‍ണാകയുടെ എതിരാളി. 29 ന് നടക്കുന്ന രണ്ടാം സെമിയിൽ ബംഗാൾ മണിപ്പൂരുമായി ഏറ്റുമുട്ടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് സെമി ഫൈനൽ ,  ഫൈനൽ മത്സരങ്ങൾ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News