KV Thomas: കെ വി തോമസിനെതിരെ എന്താകും നടപടി? കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്

കെ.വി തോമസിനെതിരെ നടപടി തീരുമാനിക്കാന്‍ കോണ്‍ഗ്രസ്(congress) അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. രാവിലെ പതിനൊന്നര മണിക്ക് കോണ്‍ഗ്രസ് വാര്‍ റൂമിലാണ് യോഗം.

സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ്(cpim party congress) സെമിനാറില്‍ പങ്കെടുക്കുന്നതിനുള്ള വിലക്ക് മറികടന്ന തോമസിനെതിരെ നടപടി വേണം എന്നതാണ് കോണ്‍ഗ്രസ് കേരള ഘടകത്തിന്‍റെ നിലപാട്.

ഇക്കാര്യത്തില്‍ കെ.പി.സി.സി(kpcc) അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് അച്ചടക്ക സമിതി വിഷയം പരിശോധിക്കുന്നത്. അച്ചടക്ക സമിതി നല്‍കുന്ന ശുപാര്‍ശയില്‍ സോണിയാഗാന്ധിയായിരിക്കും അന്തിമ തീരുമാനം എടുക്കുക. തോമസിനെതിരെ നടപടിക്ക് തന്നെയാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News