ആഢംബര കപ്പലിൽ(ship) കയറിയൊന്ന് കടലുകണ്ട് വരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിലിതാ കടല്‍യാത്രയ്ക്ക് സൗകര്യം ഒരുക്കിയിരിക്കുകയാണ് കോട്ടയം(kottayam) കെഎസ്‌ആര്‍ടിസി (ksrtc).
വ്യത്യസ്ത വിനോദയാത്രയുടെ ആദ്യ ബസ്(bus)സര്‍വീസ് മെയ് ഒന്നിന് ആരംഭിക്കും. പാലായില്‍ നിന്ന് ബസില്‍ പുറപ്പെട്ട് കൊച്ചി പുറംകടലിലെ ക്രൂയിസ് ഷിപ്പിലാണ് അവധിക്കാല ഉല്ലാസയാത്രയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൊച്ചിയുടെ(kochi) മനോഹര സായാഹ്നം ആസ്വദിക്കാനും കപ്പലില്‍ പുറംകടലില്‍ എത്തി അസ്തമയം കണ്ടുമാകും മടക്കയാത്ര. ഫോര്‍ സ്റ്റാര്‍ പദവിയുള്ള ക്രൂയിസ് കപ്പലില്‍ അഞ്ച് മണിക്കൂര്‍ പുറംകടലില്‍ ചെലവഴിക്കാം.
യാത്രാ സംഘത്തിനായി സംഗീത, വിനോദ പരിപാടികളും ഗെയിമുകള്‍, തിയറ്റര്‍ പ്രോഗ്രാമുകള്‍, ഭക്ഷണം എന്നിവയും കപ്പലില്‍ ഒരുക്കും. മുതിര്‍ന്നവര്‍ക്ക് 2879 രൂപയും കുട്ടികള്‍ക്ക് 1179 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ആഭ്യന്തര ടൂറിസം സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാലാ ഡിപ്പോയില്‍ നിന്ന് ആരംഭിച്ച മലക്കപ്പാറ ജംഗിള്‍ സഫാരിയും മൂന്നാര്‍ ട്രിപ്പും വന്‍ വിജയമായതിനെ തുടര്‍ന്നാണ് കൊച്ചി കടല്‍യാത്രയ്ക്ക് അവസരം ഒരുക്കുന്നത്. മെയ് ഒന്നിന് പകല്‍ 12.30ന് പാലായില്‍ നിന്ന് ആദ്യ യാത്ര പുറപ്പെടും. ബുക്കിങ് ആരംഭിച്ചു. ഫോണ്‍: 8921531106, 04822212250.
Get real time update about this post categories directly on your device, subscribe now.