ബിജെപിക്ക് തിരിച്ചടി ; 74000ത്തോളം ബൂത്തുകളില്‍ സ്വാധീനമില്ലെന്ന് റിപ്പോർട്ട്

ബിജെപിക്ക് (bjp) 74000ത്തോളം ബൂത്തുകളിലും, 100 ലോക്സഭാ മണ്ഡലങ്ങളിലും സ്വാധീനമില്ലെന്ന് റിപ്പോർട്ട്. സ്വാധീനമില്ലാത്തത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും, വടക്കൻ മേഖലയിലും.2024 ലോക്സഭാ തെരഞ്ഞെടുപ്പ് (loksabha election ) ലക്ഷ്യം വെച്ചു ഈ മേഖലകളിൽ പ്രചാരണം ശക്തമാക്കാൻ കർമ്മ പദ്ധതി തയ്യാറാക്കി.അതിനിടെ ബിജെപിയെ പ്രതിരോധിക്കാൻ പ്രതിപക്ഷ സഖ്യം ആവശ്യമെന്നും കോണ്‍ഗ്രസ് 200 സീറ്റുകളിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്നും തേജസ്വി യാദവും ആവശ്യപ്പെട്ടു.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ശക്തമായ ഒരുക്കങ്ങളിലേക്കാണ് ബിജെപി നീങ്ങുന്നത്.2300 നിയമസഭാ മണ്ഡലങ്ങളിലെ 73,600ലധികം ബൂത്തുകളിൽ സ്വാധീനമില്ലെന്നാണ് കണ്ടെത്തൽ.ഈ സാഹചര്യത്തിൽ സ്വാധീനമില്ലാത്ത ബൂത്തുകൾ കേന്ദ്രീകരിച്ചു പ്രവർത്തനം ഊര്‍ജിതമാക്കാനാണ് തീരുമാനം.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും, വടക്കൻ മേഖലകളിലുമാണ് പാർട്ടിക്ക് സ്വാധീനമില്ലത്തത്.കേരളം, ആന്ധ്ര പ്രദേശ്, തെലുങ്കാന, തമിഴ്‌നാട്, ഒഡിഷ, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് സ്വാധീനക്കുറവ്.100 ലോക്സഭ മണ്ഡലങ്ങളിലും സ്വാധീനമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.ഇവിടങ്ങളിൽ പ്രത്യേക പ്രവർത്തനം നടത്തും.

ബിജെപി വൈസ് പ്രസിഡണ്ട് ബൈജയന്ത് പാണ്ഡെയുടെ അധ്യക്ഷതയിൽ നാലംഗ സമതി ഇതിനു വേണ്ടിയുള്ള കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.ഇത് പ്രകാരമാകും പ്രവർത്തനങ്ങൾ.സ്വാധീനക്കുറവുള്ള ബൂത്തുകളിൽ പ്രവർത്തനം ശക്തമാക്കുന്നതിനൊപ്പം നേരത്തെ ജയിച്ച സീറ്റുകൾ നഷ്‌ടപ്പെടാതിരിക്കാനുളള പ്രവർത്തനവും ഉണ്ടാകും.

മുതിർന്ന നേതാക്കളടക്കം ഈ സംസ്ഥാനങ്ങളിലേക്ക് പോകുകയും പ്രചാരണം നടത്തുകയും ചെയ്യും.പദ്ധതി ബിജെപി അധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.അതേ സമയം കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ബിജെപിയെ നേരിടാൻ പ്രതിപക്ഷ സഖ്യം ആവശ്യമാണെന്ന് തേജസ്വി യാദവും പറഞ്ഞു.ആർജെഡി പ്രതിക്ഷ നിരയെ ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണ് നടത്തുന്നതെന്നും പറഞ്ഞ തേജസ്വി യാദവ് കോൺഗ്രസ് 200 സീറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു.ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സീറ്റുകളാണ് കോൺഗ്രസ് തിരഞ്ഞെടുക്കേണ്ടതെന്നാണ് തേജസ്വി യാദവിന്റെ അഭിപ്രായം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News