Santhosh Trophy : സന്തോഷ് ട്രോഫിയില്‍ സെമി ലൈനപ്പായി

സന്തോഷ് ട്രോഫി ( santhosh trophy ) ഫുട്ബോൾ (football ) ചാമ്പ്യൻഷിപ്പിൽ സെമി ലൈനപ്പായി . 28ന് നടക്കുന്ന ആദ്യ സെമിയിൽ ആതിഥേയരായ കേരളം (kerala) കർണാടകയെ (karnataka) എതിരിടും .രണ്ടാം സെമിയിൽ ബംഗാളും മണിപ്പൂരും തമ്മിലാണ് പോരാട്ടം.

സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലെ ഫൈനൽ റൗണ്ട് മത്സരങ്ങളിൽ അവസാന കളിയിലും ആവേശം നിറഞ്ഞുനിന്നു . സെമി പ്രവേശനത്തിന് വൻ മാർ ജിനിലെ ജയം അനിവാര്യമായിരുന്ന കർണാടക അവസാന മത്സരത്തിൽ അത് സ്വന്തമാക്കി.

ഗുജറാത്തിനെ ഗോളിൽ മുക്കിയാണ് കർണാടക സെമി ഫൈനലിൽ കടന്നത്. നിർണായക മത്സരത്തിൽ എതിരില്ലാത്ത നാലു
ഗോളുകൾക്കാണ് കർണാടകയുടെ വിജയം. തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തിൽ സർവീസസ് ഒഡീഷയെ പരാജയപ്പെടുത്തിയതോടെയാണ് കർണാടകയ്ക്ക് സെമി ഫൈനൽ സാധ്യത തെളിഞ്ഞുവന്നത്.

നാലു മത്സരങ്ങൾ വീതം കളിച്ച കർണാടകയ്ക്കും ഒഡീഷയ്ക്കും ഏഴ് പോയിന്റാണ് ഉള്ളത്. ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ കർണാടക സെമിയിൽ പ്രവേശിക്കുകയായിരുന്നു. ഇതോടെ സെമി ലൈനപ്പായി.

28 ന് നടക്കുന്ന ആദ്യ സെമിയിൽ എ ഗ്രൂപ്പ് ചാമ്പ്യൻമാരായ കേരളമാണ് കർണാകയുടെ എതിരാളി. 29 ന് നടക്കുന്ന രണ്ടാം സെമിയിൽ ബി ഗ്രൂപ്പ് ചാമ്പ്യൻമാരായ മണിപ്പൂ ർ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ബംഗാളുമായി ഏറ്റുമുട്ടും.

മെയ് രണ്ടിനാണ് ഫൈനൽ .മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് സെമി ഫൈനൽ , ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here