Covid : കൊവിഡ് ; നിയന്ത്രണങ്ങള്‍ തിരിച്ചുവരുന്നു ; നാളെ ഉന്നതതല യോഗം

രാജ്യത്തെ കൊവിഡ് ( Covid ) സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ നാളെ ഉന്നതതല യോഗം (highlevel meeting ) ചേരും.സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം, വാക്സിനേഷൻ (vaccination) ഉൾപ്പടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.

കൊവിഡ് നാലാം തരംഗത്തിന്റെ സൂചനകൾ വന്നതോടെ മുൻകരുതൽ നടപടികളുമായി കർണാടക (karnataka) സർക്കാർ മുന്നോട്ടുപോവുകയാണ്.പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും അനാവശ്യമായ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്നും കർണാടക ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ പറഞ്ഞു.

കേരളത്തിൽ നിന്നു വരുന്നവർക്ക് വീണ്ടും കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്താൻ സാധ്യതയുണ്ട്.

രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി കൊവിഡ് കേസുകൾ വർധിക്കുകയാണ്. 24 മണിക്കൂറിനിടെ 2,483 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 15,636 ആയി ഉയർന്നു.

ദില്ലിയിൽ കഴിഞ്ഞ ദിവസം 1011 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ ദിവസങ്ങളിൽ കൊവിഡ് കേസുകൾ ആയിരത്തിന് മുകളിലായാണ് ദില്ലിയിൽ റിപ്പോർട്ട് ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News