
പാലക്കാട്ടെ ആർഎസ്എസ്(rss) നേതാവ് ശ്രീനിവാസന്റെ(sreenivasan) കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നു 4 പ്രതികളെ കൂടി അറസ്റ്റ്(arrest) ചെയ്തെന്ന് എഡിജിപി (adgp)വിജയ് സാഖറെ.
അബ്ദുറഹ്മാൻ, ഫിറോസ് ബാസിത്, റഷിൽ എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിൽപ്പെട്ടവരാണ് അബ്ദുറഹ്മാനും ഫിറോസും. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് ബാസിത്തും റഷിലും.
കൊലയാളി സംഘത്തിന് വിവരങ്ങൾ കൈമാറിയത് റഷിൽ ആണ്. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 13 ആയതായി എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
3 ഇരുചക്രവാഹനങ്ങളിലായി എത്തിയ 6 അംഗ സംഘമാണ് ഏപ്രിൽ 16നു മേലാമുറിയിൽ ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇതിൽ 3 പേരാണ് കടയിൽ കയറി ശ്രീനിവാസനെ വെട്ടിവീഴ്ത്തിയത്. പാലക്കാട് ജില്ലയിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here