ശിവഗിരി(sivagiri) തീർത്ഥാടനത്തിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുവെന്നും ഗുരുവിനാൽ കേരളം പുണ്യഭൂമിയായെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ കാശിയാണ് വർക്കല(varkala). കേരളത്തിന്റെ പുരോഗതിയിൽ ശിവഗിരി പലപ്പോഴും നേതൃത്വം നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘മതത്തെ ഗുരു കാലോചിതമായി പരിഷ്‌കരിച്ചു. ഗുരു വിദ്യാഭ്യാസത്തെയും ശാസ്ത്രത്തെയും കുറിച്ച് സംസാരിച്ചു. മതത്തെയും വിശ്വാസത്തെയും പ്രകീർത്തിക്കുന്നതിൽ പിന്നോട്ട് പോയില്ല. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദർശനം ആത്മനിർഭർ ഭാരതിന് വഴികാട്ടി.
ശ്രീനാരായണ ഗുരു ഉച്ചനീചത്വത്തിനെതിരെ പോരാടി. അദ്ദേഹം ആധുനികതയെപ്പറ്റി സംസാരിച്ചു. ഇന്ത്യൻ സംസ്‌കാരത്തെയും മൂല്യങ്ങളെയും സമ്പന്നമാക്കി. മറ്റുള്ളവരുടെ വികാരം മനസിലാക്കി സ്വന്തം ആശയം അവതരിപ്പിച്ചു.’- പ്രധാനമന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.