യെമൻ ഹൂതി വിമതരുടെ തടവിൽ നിന്നും മോചിതരായ മലയാളി ദിപാഷ് ഉൾപ്പടെയുള്ളവർ ദില്ലിയിലെത്തി. കോഴിക്കോട് ഇരിങ്ങത് സ്വദേശി ദിപാഷ് ആലപ്പുഴ സ്വദേശി അഖിൽ കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവർ ഇന്ന് രാവിലെയാണ് ദില്ലിയിലെത്തിയത്. വൈകാതെ തന്നെ ഇവർ കേരളത്തിലേക്ക് തിരിക്കും.
യെമൻ ഹൂതി വിമതരുടെ തടങ്കലിൽ നിന്നും കഴിഞ്ഞ ഞായറാഴ്ച ദിപാഷ് ഉൾപ്പടെയുള്ളവർ മോചിതരായിരുന്നെങ്കിലും ഇന്നാണ് ഇവർ ഇന്ത്യയിലെത്തുന്നത്. ഞാറാഴ്ച്ച തന്നെ യെമനിൽ നിന്നും ഇവർ മസ്കറ്റിലേക്ക് പുറപ്പെട്ടിരുന്നു. തുടർന്ന് ഇവർ ജോലി ചെയ്ത കപ്പൽ കമ്പനിയിൽ റിപ്പോർട്ട് ചെയ്ത ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്ന അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ കപ്പൽ ഹൂതി വിമതർ പിടികൂടിയത്. തുടർന്ന് കപ്പലിലുണ്ടായിരുന്നവരെ ഹൂതി വിമതർ ബന്ദികളാക്കി.
സർക്കാറും എംബസിയും നടത്തിയ നിരന്തര ഇടപെടലിനെ തുടർന്നാണ് ഇവരെ വിട്ടയച്ചത്. ദിപാഷ്, അഖിൽ, ശ്രീജിത്ത് എന്നി മലയാളികൾ ഉൾപ്പടെ 11 ഇന്ത്യക്കാരെയായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഇവരെ എല്ലാവരേയും മോചിതരാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here