ADVERTISEMENT
സി.പി.ഐ.എം (CPIM ) പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന് കെ വി തോമസിന് ( K V Thomas ) താക്കീത്.പാർട്ടി പദവികളിൽ നിന്ന് നീക്കും.എ ഐ സി സി അച്ചടക്ക സമിതിയുടേതാണ് തീരുമാനം.അന്തിമ തീരുമാനം സോണിയാ ഗാന്ധിയുടേതാണെന്ന് താരിഖ് അന്‍വര്‍ പ്രതികരിച്ചു.
സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന് കെ.വി തോമസ് നൽകിയ വിശദീകരണം പരിശോധിക്കാൻ കോൺഗ്രസ് അച്ചടക്ക സമിതി ഇന്ന് യോഗം ചേര്‍ന്നിരുന്നു. ദില്ലി എ.ഐ.സി.സി ആസ്ഥാനത്ത് ആയിരുന്നു യോഗം. കെ.വി തോമസിന്‍റെ മറുപടി തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കാന്‍ അച്ചടക്ക സമിതി നേരത്തേ തീരുമാനിച്ചിരുന്നു.
തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് തന്നെയായിരുന്നു കെ.പി.സി.സിയുടേയും നിലപാട്. ഏപ്രിൽ 11ന് ചേർന്ന അച്ചടക്ക സമിതി യോഗമാണ് കെ.വി തോമസിന് എതിരായ പരാതി പരിശോധിച്ചത്.യോഗത്തിന്‍റെ തീരുമാനപ്രകാരം ആണ് തോമസിനോട് സമിതി വിശദീകരണം ആവശ്യപ്പെട്ടതും. കെ.പി.സി.സി നേതൃത്വത്തിന് എതിരായ ആരോപണങ്ങളും സി.പി.ഐ.എം സെമിനാറിൽ പങ്കെടുത്തത് ശരിയായ തീരുമാനമെന്ന നിലപാടും തോമസ് വിശദീകരണത്തിൽ ആവർത്തിച്ചു.
വി.എം സുധീരൻ അടക്കമുള്ള നേതാക്കൾ മുൻകാലങ്ങളിൽ പാർട്ടിക്കെതിരെ നടത്തിയ പ്രസ്താവനകളും എ.കെ ആന്‍റണി അധ്യക്ഷനായ സമിതിക്ക് നൽകിയ വിശദീകരണത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. അച്ചടക്ക സമിതി റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറും.അന്തിമ തീരുമാനം അധ്യക്ഷയെടുക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.