
തന്നെ കോൺഗ്രസിൽ(congress) നിന്ന് പുറത്താക്കാൻ ആർക്കുമാകില്ലെന്ന് കെ വി തോമസ്(kv thomas). നടപടി അറിഞ്ഞിട്ട് പ്രതികരിക്കാമെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
താൻ കോൺഗ്രസുകാരനായി തുടരും. ഔദ്യോഗിക അറിയിപ്പിന് ശേഷം കൂടുതൽ പ്രതികരണം നടത്താം. കോൺഗ്രസ് തൻ്റെ വികാരമാണ്, അദ്ദേഹം പറഞ്ഞു.
അച്ചടക്ക സമിതിയുടേത് സാധാരണ നടപടിക്രമമാണെന്നും അന്തിമ തീരുമാനം കോൺഗ്രസ് അധ്യക്ഷയുടേതാണെന്നും കെ വി തോമസ് പറഞ്ഞു. സോണിയാ ഗാന്ധിയെ നേരിൽ കാണാൻ അനുമതി തേടിയിട്ടുണ്ട്.
കണ്ണൂരിൽ കാലുകുത്തിയാൽ വെട്ടുമെന്നായിരുന്നു ഭീഷണി. എന്നാൽ താൻ സെമിനാറിൽ പങ്കെടുത്ത് മടങ്ങി വന്നല്ലോയെന്നും കെ വി തോമസ് തുറന്നടിച്ചു.
സി.പി.ഐ.എം (CPIM ) പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിനാണ് കെ വി തോമസിന് ( K V Thomas ) താക്കീത്.പാർട്ടി പദവികളിൽ നിന്ന് നീക്കും.എ ഐ സി സി അച്ചടക്ക സമിതിയുടേതാണ് തീരുമാനം.അന്തിമ തീരുമാനം സോണിയാ ഗാന്ധിയുടേതാണെന്ന് താരിഖ് അന്‍വര്‍ പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here