America : അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ ക​​​ന​​​ത്ത​​​നാ​​​ശം വി​​​ത​​​ച്ച് കാ​​​ട്ടു​​​തീ

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ (America) നെ​​​ബ്രാ​​​സ്ക സ്റ്റേ​​​റ്റി​​​ൽ ക​​​ന​​​ത്ത​​​നാ​​​ശം വി​​​ത​​​ച്ച കാ​​​ട്ടു​​​തീ അ​​​ണ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ കേം​​​ബ്രി​​​ഡ്ജ് അ​​​ഗ്നി​​​ര​​​ക്ഷാ മു​​​ൻ മേ​​​ധാ​​​വി പൊ​​​ള്ള​​​ലേ​​​റ്റു മ​​​രി​​​ച്ചു. 15 സേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു.

നെ​​​ബ്ര​​​സ്ക​​​യി​​​ലെ റെ​​​ഡ് വി​​​ല്ലോ, ഫ​​​ർ​​​ണ​​​സ്, ഫ്ര​​​ണ്ടി​​​യ​​​ർ 202 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​ട്ടു​​​ ചാ​​​ന്പ​​​ലാ​​​ക്കി​​​യ കാ​​​ട്ടു​​​തീ കൂ​​​ടു​​​ത​​​ൽ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ​​​ട​​​രു​​​ക​​​യാ​​​ണ്.

സൗദിയിൽ കൊവിഡ്(covid) രോഗികളുടെ എണ്ണത്തില്‍ വർധന

സൗദിയിൽ കൊവിഡ് രോഗികൾ വർധിച്ചു. പുതുതായി 109 കൊവിഡ് രോഗികളും 199 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,53,526 ഉം രോഗമുക്തരുടെ എണ്ണം 7,40,871 ഉം ആയി.

പുതുതായി ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,079 ആയി. നിലവിൽ 3,576 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 43 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കൊവിഡ് മുക്തിനിരക്ക് 98.32 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 26, റിയാദ് 22, മക്ക 15, മദീന 14, ത്വാഇഫ് 7, ദമ്മാം 5, അബഹ 3.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here