BJP: ‘നിങ്ങളുടെ വീടുകളില്‍ കുപ്പികളും അമ്പുകളും കരുതണം’; കലാപാഹ്വാനവുമായി ബിജെപി എംപി

രാമനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ മറവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി (BJP) എംപി. മുസ്ലിംകള്‍ക്കെതിരേ നിരന്തരം വിദ്വേഷപ്രസംഗങ്ങള്‍ നടത്തി വിവാദത്തില്‍പ്പെടുന്ന ഉന്നാവോയിലെ ബിജെപി എംപി സാക്ഷി മഹാരാജ്(Sakshi Maharaj) ആണ് വീണ്ടും ആക്രമണത്തിന് കോപ്പുകൂട്ടാന്‍ അണികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ആള്‍ക്കൂട്ടത്തിന്റെ ആക്രമണമുണ്ടായാല്‍ സ്വയം പ്രതിരോധത്തിന് തയ്യാറെടുക്കുന്നതിന് നിങ്ങളുടെ കുപ്പികളും അമ്പുകളും വീടുകളില്‍ സജ്ജീകരിക്കണമെന്ന് സോഷ്യല്‍ മീഡിയ(Social media) പോസ്റ്റിലൂടെ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെടുന്നു.

പൊലീസ്(police) നിങ്ങളെ രക്ഷിക്കില്ല, അതിനാല്‍ നിങ്ങള്‍ സ്വയം പ്രതിരോധത്തിന് തയ്യാറാവണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഈ ജനക്കൂട്ടം നിങ്ങളുടെ തെരുവിലേക്കോ അയല്‍പക്കത്തോ വീട്ടിലേക്കോ പെട്ടെന്ന് വന്നാല്‍ അതിനൊരു പ്രതിവിധിയുണ്ട്. അത്തരം അതിഥികള്‍ക്ക് എല്ലാ വീട്ടിലും ഒന്ന് ഉണ്ടായിരിക്കണം. രണ്ടുപെട്ടി ശീതളപാനീയങ്ങളും കുറച്ച് അമ്പുകളും. ജയ് ശ്രീറാം.’- ഉന്നാവോ എംപി ഫേസ്ബുക്കില്‍(facebook) ഇങ്ങനെ കുറിച്ചു. തന്റെ സന്ദേശത്തോടൊപ്പം ഒരു ജനക്കൂട്ടം തെരുവില്‍ വടികളും ആയുധങ്ങളുമായി ഏറ്റുമുട്ടുന്നതിന്റെ ചിത്രവും എംപി പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘പോലിസ് നിങ്ങളെ രക്ഷിക്കാന്‍ വരില്ല, പകരം സ്വയരക്ഷയ്ക്കായി ഒളിക്കും.

ഇക്കൂട്ടര്‍ ‘ജിഹാദ്’ ചെയ്ത് പോയിക്കഴിഞ്ഞാല്‍ പൊലീസ് ലാത്തിയുമായി വന്ന് എല്ലാം കഴിഞ്ഞതിന് ശേഷം അന്വേഷണ സമിതി രൂപീകരിക്കും- സാക്ഷി മഹാരാജ് പറയുന്നു. ഏപ്രില്‍ 16ന് ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിലാണ് സാക്ഷി മഹാരാജിന്റെ വിദ്വേഷ പോസ്റ്റ്. രാമനവമി ദിനത്തില്‍ നിരവധി സംസ്ഥാനങ്ങളില്‍ ഹിന്ദുത്വര്‍ മുസ്ലിം വിരുദ്ധ കലാപം അഴിച്ചുവിട്ടിരുന്നു. മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ക്കൂടി ഘോഷയാത്ര നടത്തി മനപ്പൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയും അതിന് പിന്നാലെ മുസ്ലിം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയും ചെയ്യുന്നതിനാണ് ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങള്‍ സാക്ഷിയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News