KN Balagopal : ബിസിനസ് ടു ഗവൺമെന്റ്‌ ഉച്ചകോടിക്ക് തുടക്കം ; മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു

സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്‌റ്റാർട്ടപ്പുകളുമായി സംവദിക്കുന്ന ബിസിനസ് ടു ഗവൺമെന്റ്‌ ഉച്ചകോടിക്ക് തുടക്കമായി .ധനമന്ത്രി കെ എൻ ബാലഗോപാൽ (knbalagopal ) പരിപാടി ഉദ്ഘാടനം ചെയ്തു.

നവീന ആശയങ്ങൾ ഉളള സ്റ്റാർട്ടപ്പുകളിൽ നിന്ന് സർക്കാരിന്‍റെ വിവിധ വകുപ്പുകൾക്ക് നേരിട്ട് ഉൽപ്പന്നങ്ങളും സേവനങ്ങളും വാങ്ങാൻ വേദിയൊരുക്കുക എന്നതാണ് ബിസിനസ് ടു ഗവൺമെന്റ്‌ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. നൂതന ആശയങ്ങൾ മുന്നോട്ട് വെയ്ക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് നൂലാമാലകൾ ഇല്ലാതെ മുതിർന്ന ഗവൺമെൻറ് ഉദ്യോഗസ്ഥരുമായി സംവദിക്കാം.

സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താൻ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്‌റ്റാർട്ടപ്പുകളുമായി സംവദിക്കാൻ കേരള സ്‌റ്റാർട്ടപ്‌ മിഷൻ വേദിയൊരുക്കുന്നു. വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ആവശ്യങ്ങൾ സ്‌റ്റാർട്ടപ്പുകൾക്കുമുമ്പാകെ അവതരിപ്പിക്കാം.താൽപ്പര്യമുള്ളവരിൽ നിന്ന്‌ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉറപ്പാക്കാം.

സർക്കാരിന്‍റെ നിരവധി ഉദ്യോഗസ്ഥർ ആശയങ്ങൾ കേൾക്കാനും കാണാനും എത്തി. പരിപാടി തങ്ങളെ പോലെയുളള സ്റ്റാർട്ടപ്പ് സംരംഭകർക്ക് വലിയ സഹായം ആയതായി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ തോംസൺ വ്യക്തമാക്കി.

സ്റ്റാർട്ടപ്പ് മിഷന്‍റെ ചുമതല വഹിക്കുന്ന വിവിധ ഐടി പാർക്കുകളുടെ സിഇഒ ജോൺ ടി തോമസ് വലിയ ശുഭാപ്തി വിശ്വാസത്തിലാണ്.മു‍ഴുനീള ദിവസം നീണ്ട് നിൽക്കുന്ന ബിസിനസ് ടു ഗവൺമെന്റ്‌ ഉച്ചകോടിയിൽ 27‍ഓളം സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News