കുട്ടികളില്‍ മൂന്ന് വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി

ആറിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കി ഡിസിജിഐ. കുട്ടികള്‍ക്കായുള്ള സൈക്കോവ് ഡി വാക്സിന്‍, കോര്‍ബിവാക്‌സ് എന്നിവയ്ക്കും DCGI അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

അതെ സമയം രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നാളെ ഉന്നതതല യോഗം ചേരും. രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ് ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികള്‍ക്ക് കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഡിസിജിഐ നല്‍കിയത്. കുട്ടികള്‍ക്കുള്ള വാക്സിന്റെ അംഗീകാരത്തിനായി ഭാരത് ബിയോടെക് നേരത്തെ DCGI യെ സമീപിച്ചിരുന്നു. വിശദമായ പഠന വിവരങ്ങള്‍ക്ക് ശേഷമാണ് DCGI അംഗീകാരം നല്‍കിയത്.

നിലവില്‍ 15 നും18 നും ഇടയിലുള്ളവര്‍ക്ക് കൊവാക്‌സിനാണ് നല്‍കുന്നത്. കൊവാക്‌സിനു പിന്നാലെ 12 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള സൈഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്സിന്‍ , 5 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള കോര്‍ബിവാക്‌സ് എന്നിവയ്ക്കും DCGI അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് 24 മണിക്കൂറിനിടെ 2,483 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 15,636 ആയി ഉയര്‍ന്നു. ദില്ലിയില്‍ കഴിഞ്ഞ ദിവസം 1011 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതെ സമയം രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നാളെ ഉന്നതതല യോഗം ചേരും. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം, വാക്സിനേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News