Supreme court : രാമ നവമി ദിനത്തിലെ സംഘർഷം; ജുഡീഷ്യൽ അന്വേഷണമില്ല, ഹർജി സുപ്രീംകോടതി തള്ളി

രാമനവമി (ramanavami) ദിനത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന വർഗീയ സംഘർഷങ്ങളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം (judicial enquiry) വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യഹർജി സുപ്രീംകോടതി(Supreme court) തള്ളി. റിട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻറെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കണം എന്നായിരുന്നു ആവശ്യം.

മുൻ ചീഫ് ജസ്റ്റിസ് തന്നെ അന്വേഷിക്കണം എന്ന് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി ഹർജി പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കി. ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്

അതിനിടെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികൾ രണ്ടു ദിവസത്തിനകം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അറിയിച്ചു.കേസ് വേഗത്തിൽ പരിഗണിക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്.

നാളെയോ മറ്റന്നാളോ ഇതിനായി കേസ് ലിസ്റ്റ് ചെയ്യും. ഹിജാബ് ഇസ്ളാമിലെ അവിഭാജ്യ ഘടകമല്ല എന്നായിരുന്നു കർണാടക ഹൈക്കോടതിയുടെ പരാമർശം. ഇത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹർജികളാണ് സുപ്രീംകോടതിയിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News