BEFI: ബെഫിയുടെ സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കം

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കം. ബാങ്കുകളെ സംരക്ഷിക്കൂ രാജ്യത്തെ രക്ഷിക്കു എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്. സമ്മേളനം എം.പി എളമരം കരീം ഉദ്ഘാടനം ചെയ്തു

ബെഫിയുടെ 14 ആം സംസ്ഥാന സമ്മേളനമാണ് തൃശൂരില്‍ നടക്കുന്നത്. വര്‍ഗീയതക്കെതിരെ വര്‍ഗ്ഗ ഐക്യം ഉണ്ടാക്കണമെന്നും. മുതലാളിത്തത്തിന് ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എളമരം കരീം എം.പി പറഞ്ഞു

ബാങ്കുകളെ സംരക്ഷിക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സമ്മേളനം നടക്കുന്നത്. ബാങ്കിംഗ് മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പൊതുമേഖല ബാങ്കുകള്‍ക്കെതിരായ കേന്ദ്ര നയത്തെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും. ഈ മാസം 27 വരെയാണ് സംസ്ഥാന സമ്മേളനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News