Chiratta Appam : നോമ്പുതുറ സ്‌പെഷ്യല്‍ ചിരട്ടയപ്പം

എല്ലാവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് ചിരട്ടയപ്പം

തയ്യാറാക്കിയാലോ

അരിപ്പൊടി – 2 ഗ്ലാസ്സ്‌
തേങ്ങാ – അര മുറി
ഈസ്റ്റ് – ഒരു ടീസ്പ്പൂൺ
പഞ്ചസാര – നാലു ടേബിൾ സ്പൂൺ
ഏലക്കാ – 2 എണ്ണം
ഏത്തക്കാ – 3 എണ്ണം

അരിപ്പൊടി യീസ്റ്റും ആവശ്യത്തിന് വെള്ളവും ചേർത്ത് ഇഡ്ഡലി പരുവത്തിന് മിക്സിയിൽ ഒന്ന് അടിച്ചെടുത്ത് ഒരു മണിക്കൂർ വെയ്ക്കുക.

അതിനു ശേഷം പഞ്ചസാരയും ഏലക്കായും തേങ്ങാ തിരുങ്ങിയതും, എത്തയ്ക്കായ്‌ ചെറുതായി അരിഞ്ഞതും ചേർത്ത് മിക്സ് ചെയ്യുക.

ഇനി ഇഡലി പത്രത്തിൽ കോരി ഒഴിക്കുക. 15 മിനിറ്റ് വെച്ചാൽ വെന്തു കിട്ടും.രുചികരമായ ചിരട്ടയപ്പം തയ്യാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here