സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം മെയ് മൂന്നാം തിയ്യതിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സംഘാടക സമിതി. റമദാന്‍ മാസമായതിനാല്‍ ഫൈനല്‍ മത്സരം കാണാനെത്തുവര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനാണ് മത്സരം മാറ്റുന്നത്. ആവശ്യം അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ അറിയിച്ചു.
മൂന്നാം തിയ്യതി പെരുന്നാള്‍ ആയേക്കുമെന്ന കണക്കുകൂട്ടലിലാണ് ഫൈനല്‍ മത്സരത്തിന്റെ ഷെഡ്യൂള്‍ മാറ്റാനുള്ള നീക്കം. നിലവില്‍ മെയ് രണ്ടിനാണ് ഫൈനല്‍ തീരുമാനിച്ചിരിക്കുന്നത്. അന്ന് നോമ്പ് അവസാന ദിനമാകാന്‍ സാധ്യതയുള്ളതിനാല്‍ കാണികള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് സംഘാടക സമിതി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ആവശ്യം അറിയിച്ചതെന്ന് ഇവന്റ് കോര്‍ഡിനേറ്ററും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ യു. ഷറഫലി പറഞ്ഞു.
എല്ലാവര്‍ക്കും സൗകര്യപ്രദമായ ദിവസം എന്ന നിലയ്ക്കാണ് ഷെഡ്യൂള്‍ മാറ്റാന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നോമ്പ് ആയതിനാല്‍ സെമി ഫൈനല്‍ മത്സരത്തിന്റെ സമയക്രമത്തിലും മാറ്റമുണ്ട്. സാധാരണ രാത്രി എട്ടു മണിക്ക് നടക്കുന്ന മത്സരങ്ങള്‍ 8.30ന് നടത്താനാണ് തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.