
വെയിലുകൊണ്ട് മുഖം കരിവാളിക്കുന്നത് മിക്കവരുടേയും പ്രശ്നമാണ്.വീട്ടില്‍ തന്നെയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് മുഖത്തെ കരുവാളിപ്പ് മാറ്റാം..
മുഖചർമ്മം വരണ്ടിരിക്കുക ,മുഖത്തെ പാടുകൾ, കണ്ണിനടിയിലെ കറുപ്പ് നിറം , മുഖ ചർമത്തിന്റെ ഇരുണ്ട നിറം ,മുഖത്തെ കുരുക്കൾ എന്നിങ്ങനെ പോകുന്നു മുഖത്തെ സൗന്ദര്യ പ്രശ്നങ്ങൾ. മുഖത്തുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരം ആണ് തക്കാളി.മുഖസൗന്ദര്യത്തിന് ഉപയോഗിക്കാം തക്കാളി (tomato ) കൊണ്ടുള്ള ഫേസ് പാക്കുകൾ…(facepack )
തക്കാളി രണ്ടായി മുറിച്ച് അതിന്റെ പുറത്തുള്ള തോൽ പീൽ ചെയ്തെടുക്കാം. ശേഷം മിക്സിയിൽ അൽപം വെള്ളത്തോടൊപ്പം ഒന്ന് ക്രഷ് ചെയ്തെടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ കടലപ്പൊടി കൂടി ചേർത്ത് മിക്സ് ചെയ്ത് ലൂസ് പാക്കാക്കാം. അൽപം റോസ് വാട്ടർ കൂടി മിക്സ് ചെയ്ത് പാക്കിന്റെ കട്ടി കുറയ്ക്കാം, ഈ പാക്ക് മുഖത്തിട്ട് 20 മിനിറ്റ് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
തക്കാളി മിക്സിയിൽ അൽപം പാലും ചേർത്ത് അരയ്ക്കുക. ഇതിലേക്ക് അൽപം ഓട്സ് കൂടി പൊടിച്ചു ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ പാക്ക് മുഖത്തിട്ട് അര മണിക്കൂർ ശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം,കഴുകുമ്പോൾ മുഖത്ത് വൃത്താകൃതിയിൽ മസാജ് ചെയ്ത് കഴുകണം. ഇത് മികച്ചൊരു മാസ്കിനൊപ്പം തന്നെ നല്ലൊരു സ്ക്രബർ കൂടിയാണ്.
രണ്ട് സ്പൂൺ യോഗർട്ടും, അരക്കഷ്ണം തക്കാളിയും നന്നായി മിക്സ് ചെയ്യുക. മിക്സ് ചെയ്ത ശേഷം ഇത് ചെറു തീയിൽ ഒന്ന് ചൂടാക്കിയെടുക്കാം, ഈ മിശ്രിതം ഉണങ്ങിയ ശേഷം പാക്കായി മുഖത്തിടാം. മുഖ കാന്തി വർദ്ധിക്കാൻ ഏറ്റവും നല്ല പാക്കാണിത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here