Kodiyeri Balakrishnan: വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ആര്‍ എസ് എസ്സും എസ് ഡി പിഐയും ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത്തരം ശ്രമങ്ങളാണ് ആലപ്പുഴയും പാലക്കാടും കണ്ടതെന്നും. കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് വര്‍ഗ്ഗീയ ശക്തികള്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരായ CPI(M) പ്രതിഷേധം കണ്ണൂരില്‍ ഉദ്ഘാടനം
ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കും പിന്നോക്കക്കാര്‍ക്കും ജീവിക്കാന്‍ അവകാശമില്ല എന്നാണ് ബി ജെ പി നിലപാട് രാമനവമിയോട് അനുബന്ധിച്ച് 9 സംസ്ഥാനങ്ങളില്‍ ന്യൂന പക്ഷങ്ങളെ വേട്ടയാടി കേരളത്തെ ഗുജറാത്താക്കി മാറ്റുകയാണ് സംഘപരിവാര്‍ ലക്ഷ്യം. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്നതാണ് ആര്‍ എസ് എസ് നയം. സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ നടപടിയെടുത്തു-കോടിയേരി ബാലകൃഷ്ണന്‍.

അതേസമയം, കെ റെയില്‍ വിരുദ്ധസമരം നടത്തുന്നത് യുഡിഎഫുകാരും ബിജെപിക്കാരുമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. റെയില്‍ കടന്ന് പോകുന്ന ഭാഗങ്ങളിലെ സ്ഥലമുടമകള്‍ കെ റെയില്‍ അനുകൂല നിലപാട് എടുത്തിട്ടും രാഷ്ട്രീയ കാരണങ്ങളലാണ് യുഡിഎഫുകാരും ബിജെപിക്കാരും കല്ല് പിഴുതുമാറ്റുന്നത്. അപ്പോള്‍ സ്വാഭാവികമായും പ്രത്യാഘാതം ഉണ്ടാകുമെന്നും കോടിയേരി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

തല്ല് ഒന്നിനും ഒരു പരിഹാരമല്ല, പക്ഷെ, തല്ല്കൊള്ളാനുള്ള സാഹചര്യം ഉണ്ടാക്കരുത്. ജനങ്ങളുടെ അംഗീകാരമില്ലാതെ കല്ല് പിഴുത് മാറ്റുമ്പോള്‍ പല സ്ഥലത്തും പ്രതികരണം ഉണ്ടാകുന്നുണ്ട്. ഇതൊന്നും പാര്‍ടി തീരുമാനമല്ല. കെ റെയിലിനെ അനുകൂലിക്കുന്നവര്‍ സ്വയം രംഗത്ത് വരികയാണ്. സ്ഥലമുടമകളുമായി ചര്‍ച്ച ചെയ്ത് അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചേ പദ്ധതി നടപ്പാക്കൂ.

മാര്‍ക്കറ്റ് വിലയെക്കാള്‍ ഉയര്‍ന്ന വിലയാണ് നല്‍കുക. പഞ്ചായത്ത് പ്രദേശങ്ങളില്‍ മാര്‍ക്കറ്റ് വിലയെക്കാള്‍ നാലിരട്ടിയും നഗരപ്രദേശങ്ങളില്‍ രണ്ടര ഇരട്ടിയും നല്‍കും. അതിനും പുറമെ ജനപ്രതിനിധികള്‍ ഉള്‍പ്പട്ട കമ്മിറ്റി സ്ഥലമുടമകളുമായി അനുരഞ്ജന ചര്‍ച്ചയും നടത്തും. ആരെയും കണ്ണീര് കുടിപ്പിച്ച് പദ്ധതി നടപ്പാക്കില്ല. ജോസഫ് മാത്യു ആരാണ്. സംവാദത്തിന് ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് സിപിഐ എം അല്ല കെ – റെയില്‍ അധികൃതര്‍ ആണെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News