Perumbavoor: പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് പിടിയില്‍. ആസാം നാഗോണ്‍ ജില്ലയില്‍ ഫക്രുദീനെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഏപ്രില്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയില്‍ ജോലിക്കെത്തിയ ആസാം സ്വദേശിനിയായ യുവതിയെയാണ് ഭര്‍ത്താവ് ഫക്രുദീന്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യ ഖാലിദ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലുള്ള വിരോധത്തെത്തുടര്‍ന്നാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസിനോട് പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഫക്രുദീന്‍ ഒളിവിലായിരുന്നു.പലസ്ഥലങ്ങളില്‍ മാറി താമസിച്ച ഫക്രുദീനെ ആസാമിലെ ജൂരിയയില്‍ നിന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

പെരുമ്പാവൂര്‍ കണ്ടന്തറ മൂത്തേടന്‍ ലത്തീഫീന്റെ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു കുടുംബം. ഈ വീട്ടിലാണ് ഖാലിദയുടെ മൃതദേഹം കണ്ടെത്തിയത്. ജോലിക്കു പോയ മകന്‍ തിരികെ വീട്ടിലെത്തിയതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.കഴിഞ്ഞ നാലു വര്‍ഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്ന ഖാലിദയും ഫക്രുദീനും പ്ലൈവുഡ് ഫാക്ടറി ജീവനക്കാരായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News