KV Thomas: കെ വി തോമസിനെ പുറത്താക്കിയാല്‍ സിപിഐഎം അഭയം നല്‍കും; കോടിയേരി ബാലകൃഷ്ണന്‍

കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയാല്‍ സിപിഐഎം അഭയം നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ വി തോമസിന് ഇടതുപക്ഷ പ്രസ്ഥാനത്തില്‍ അഭയം കിട്ടാന്‍ യാതൊരു പ്രയാസവുമില്ലെന്ന് കോടിയേരി പറഞ്ഞു.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരിലാണ് കെ വി തോമസിനെതിരായ നടപടി. എന്നാല്‍ ബിജെപിക്കൊപ്പം സില്‍വര്‍ ലൈന്‍ സമരം നടത്തുന്ന കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടിയില്ലെന്ന് കോടിയേരി കുറ്റപ്പെടുത്തി. കെ വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ അദ്ദേഹം വഴിയാധാരമാകില്ലെന്നും കോടിയേരി വ്യക്തമാക്കി.

കെ.വി തോമസിനെതിരായ നടപടി തീരുമാനിക്കാന്‍ ഇന്ന് രാവിലെ എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി യോഗം ചേര്‍ന്നിരുന്നു. സിപിഐഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സാധിക്കില്ലെന്നും പദവികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ അച്ചടക്ക സമിതിയുടെ തീരുമാനിച്ചു. കെ.വി തോമസിനെതിരെ സസ്പെന്‍ഷന്‍ നടപടിയില്ല.പകരം താക്കീത് ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News