Producer: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ നിര്‍മ്മാതാവിനും പങ്കെന്ന് കസ്റ്റംസ്

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍മാതാവിനും പങ്ക്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് സ്വര്‍ണ്ണം പിടിച്ച സംഭവത്തില്‍ ചലച്ചിത്ര നിര്‍മാതാവ് കെ പി സിറാജുദീനും പങ്കെന്ന് കസ്റ്റംസ്.സിറാജുദീന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഇറച്ചി മുറിക്കുന്ന യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ ചലച്ചിത്ര നിര്‍മാതാവ് കെ പി സിറാജുദീനും പങ്കുണ്ടെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. സിറാജുദീന്റെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.ദുബായില്‍ നിന്ന് സ്വര്‍ണം അയച്ചത് കെ പി സിറാജുദീനാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.തൃക്കാക്കര മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ കെ ഇബ്രാഹിംകുട്ടിയുടെ മകനും സിറാജുദീനും ചേര്‍ന്നാണ് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് ഉദ്യേഗസ്ഥര്‍ പറയുന്നു. വാങ്ക്, ചാര്‍മിനാര്‍ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് കെ പി സിറാജുദീന്‍.

സ്വര്‍ണ്ണക്കട്ടികള്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ സംഭവത്തിന്റെ തുടര്‍ച്ചയായി തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ ഇബ്രാഹിംകുട്ടിയുടെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.എന്നാല്‍ തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്നായിരുന്നു ലീഗ് നേതാവിന്റെ വാദം.

ഇതിന് പിന്നാലെയാണ് ചലച്ചിത്ര നിര്‍മാതാവ് കെ പി സിറാജുദീന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയത്. സ്വര്‍ണ്ണം പിടികൂടിയത് മുതല്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഒളിവിലാണ്. പ്രാദേശികമായി കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇറച്ചിവെട്ട് യന്ത്രം ഇറക്കുമതി ചെയ്തതാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് തുറന്ന് പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെത്തുകയായിരുന്നു. മുന്‍പും ഇയാള്‍ സ്വര്‍ണ്ണം കടത്തിയതായാണ് കസ്റ്റംസിന്റെ നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News