Dipaash: യെമന്‍ ഹൂതി വിമതരുടെ തടവില്‍ നിന്നും മോചിതനായ ദിപാഷ് നാട്ടിലെത്തി

യെമന്‍ ഹൂതി വിമതരുടെ തടവില്‍ നിന്നും മോചിതരായ കോഴിക്കോട് ഇരിങ്ങത്ത് സ്വദേശി ദിപാഷ് ഉള്‍പ്പടെയുള്ള മൂന്നു മലയാളികള്‍ ജന്മനാട്ടിലെത്തി. മസ്‌കറ്റില്‍ നിന്നും ഡല്‍ഹിയിലെത്തിയ മൂവരും രാത്രിയോടെയാണ് നാട്ടിലെത്തിയത്. ദിപാഷ് കരിപൂരും, ആലപ്പുഴ സ്വദേശി അഖില്‍, കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവര്‍ നെടുമ്പാശേരിയിലുമാണ് വന്നിറങ്ങിയത്.

കണ്ണീരില്‍ കുതിര്‍ന്ന നാളുകള്‍, തിരിച്ച് വരവ് ആസാധ്യമെന്ന് തോന്നിയ നിമിഷങ്ങള്‍ നാലു മാസം മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു മൂന്നുപേര്‍ക്കും. ചിലപ്പോള്‍ എല്ലാം അവസാനിച്ചു എന്നുവരെ ചിന്തിച്ചിട്ടുണ്ട്. എല്ലാം താണ്ടി ജന്മനാട്ടിലെത്തിയപ്പോള്‍ അടക്കാനാവാത്ത സന്തോഷം.

നീണ്ട നാളത്തെ കാത്തിരിപ്പിന് ഫലം ഉണ്ടായ സന്താേഷത്തിലായിരുന്നു ഇവരുടെ കുടുംബാങ്ങള്‍.

മസ്‌കറ്റില്‍ നിന്നും ഡല്‍ഹിയിലെത്തിയ മൂവരും രാത്രിയോടെയാണ് നാട്ടിലെത്തിയത്. ദിപാഷ് കരിപൂരും, ശ്രീജിത്ത്, അഖില്‍ എന്നിവര്‍ നെടുമ്പാശേരിയിലുമാണ് വന്നിറങ്ങിയത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്ന അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ കപ്പല്‍ ഹൂതി വിമതര്‍ പിടികൂടിയത്. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച്ച വരെ ഇവര്‍ വിമതരുടെ തടങ്കലിലായിരുന്നു. സര്‍ക്കാറും എംബസിയും നടത്തിയ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. സഹായിച്ചവരോടുള്ള പറഞ്ഞാല്‍ തീരാത്ത നന്ദി പ്രകടിപ്പിച്ച ശേഷം മൂവരും വീടുകളിലേക്ക് മടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here