Vijay Babu: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാല്‍സംഗ കേസ്

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാല്‍സംഗത്തിന് പോലീസ് കേസ് എടുത്തു. യുവനടിയായ കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് കേസ് എടുത്തത്.സിനിമയില്‍ കൂടുതല്‍ അവസരം വാഗ്ദാനം ചെയ്ത് ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു പരാതി.

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ബലാല്‍സംഗം, ഗുരുതരമായി പരുക്കേല്‍പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കുകയായിരുന്നു.

എറണാകുളത്തെ ഫ്‌ലാറ്റില്‍ വച്ച് നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പരാതി. എന്നാല്‍ വിജയ് ബാബുവിനെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമേ തുടര്‍ നടപടികളിലേക്ക് കടക്കൂ എന്ന് പൊലീസ് അറിയിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News