
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ( Vijay Babu ) കഴിഞ്ഞ ദിവസമാണ് ബലാത്സംഗത്തിന് ( Rape ) പോലീസ് കേസ് എടുത്തത്. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇപ്പോൾ പരാതിക്കാരിക്കെതിരെ എഫ്ബി ലൈവിലൂടെ ( FB Live ) പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
ആരോപണങ്ങള്‍ക്കെതിരായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ഇര താനാണെന്നും വിജയ് ബാബു പറഞ്ഞു. കേസ് താന്‍ നേരിട്ടോളാമെന്നും വിജയ് ബാബു വ്യക്തമാക്കി.
പരാതിക്കാരിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തിയതിനൊപ്പം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ ഇര ശരിക്കും താനാണെന്നും വിജയ് ബാബു പറഞ്ഞു. തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണ്.
2018 മുതൽ ഈ കുട്ടിയെ അറിയാം. അഞ്ച് വർഷത്തെ പരിചയത്തിൽ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയിൽ കൃത്യമായി ഓഡിഷൻ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്ക്രീൻ ഷോട്ടുകളും തന്റെ കൈവശമുണ്ട്.
ഒന്നര വർഷത്തോളം ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. ഈ കേസിൽ മറ്റൊരു ഇരയെ ഉണ്ടാക്കി സുഖിച്ച് ജീവിക്കേണ്ടെന്നും തന്നെ അപകീർത്തിപ്പെടുത്തിയതിന് കേസ് നൽകുമെന്നും വിജയ് ബാബു ലൈവിൽ പറഞ്ഞു.
യുവനടിയായ കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് കേസ് എടുത്തത്. സിനിമയില്‍ കൂടുതല്‍ അവസരം വാഗ്ദാനം ചെയ്ത് ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ബലാല്‍സംഗം, ഗുരുതരമായി പരുക്കേല്‍പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കുകയായിരുന്നു.
എറണാകുളത്തെ ഫ്ലാറ്റില്‍ വച്ച് നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പരാതി. എന്നാല്‍ വിജയ് ബാബുവിനെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമേ തുടര്‍ നടപടികളിലേക്ക് കടക്കൂ എന്ന് പൊലീസ് അറിയിച്ചു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ പൊലീസ് നിലവില്‍ കേസെടുത്തത്.
മുന്‍പ് വിജയ് ബാബുവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാതാവും വിജയ് ബാബുവിന്‍റെ ബിസിനസ് പങ്കാളിയുമായ സാന്ദ്രാ തോമസ് ഫ്രൈഡെ ഫിലിംസില്‍ നിന്ന് പിന്മാറിയിരുന്നു. 2017 ല്‍ ബിസിനസ് പരമായ തര്‍ക്കത്തിനിടയില്‍ വിജയ് ബാബു തന്നെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സാന്ദ്രാ തോമസ് പരാതി നല്‍കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here