Thanjavur : തഞ്ചാവൂരില്‍ രഥോത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് 2കുട്ടികള്‍ ഉള്‍പ്പടെ 11 പേര്‍ മരിച്ചു

തമിഴ്‌നാട് തഞ്ചാവൂരില്‍ ( Thanjavur  )കലിമേഡില്‍ രഥോത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് (electrocuted ) 2കുട്ടികള്‍ ഉള്‍പ്പടെ 11 പേര്‍ മരിച്ചു. 94-ാം തേരുല്‍സവത്തിനിടെ പുലര്‍ച്ചെ 4.15 ഓടെ തേരില്‍ വൈദ്യുതി കമ്പി തട്ടിയാണ് അപകടമുണ്ടായത്. തേരിലുണ്ടായിരുന്നവരാണ് മരിച്ചത്. 94-ാം അപ്പാർ ഗുരുപൂജയ്ക്കായി നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തിയിരുന്നത്.

നഗരവീഥിയിലൂടെ രഥം വലിക്കുന്ന ചടങ്ങിനിടെ രഥം ലൈൻ കമ്പിയിൽ കുരുങ്ങി ഷോക്കേൽക്കുകയായിരുന്നു. രഥം വലിച്ചിരുന്ന പത്ത് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വൈദ്യുതാഘാതമേറ്റ് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് ഡിജിപി ശൈലേന്ദ്രബാബു ഉത്തരവിട്ടു. തിരിച്ചി മേഖലാ ഐജി പി ബാലകൃഷ്ണനാണ് അന്വേഷണ ചുമതല. രാവിലെ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷ് സംഭവ സ്ഥലം സന്ദര്‍ശിക്കും.

രഥം വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. 10 പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരു വ്യക്തി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പത്തിലേറെ പേർക്ക് പരുക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.

രഥത്തിന് ചുറ്റും നിരവധി പേരാണ് തടിച്ചുകൂടിയിരുന്നത്. രഥത്തിൽ വൈദ്യുതാഘാതമേറ്റയുടൻ പൊടുന്നനെ തന്നെ ചുറ്റമുണ്ടായിരുന്നവർ അകന്ന് മാറിയതോടെ നിരവധി പേരുടെ ജീവനെടുത്തേക്കാമായിരുന്ന വലിയ ദുരന്തമാണ് തെന്നിമാറിയത്.

അപകട സ്ഥലത്ത് വെള്ളമുണ്ടായിരുന്നത് ദുരന്തത്തിന്‍റെ ആഴം കൂട്ടി. സംഭവത്തിൽ പരിക്കേറ്റ മറ്റ് നിരവധി പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News