MSF : ഹരിത കമ്മിറ്റിയെ വീണ്ടും മരവിപ്പിക്കും; ഭീഷണിയുമായി എംഎസ്എഫ് നേതാവ്

ഭീഷണിയുമായി എംഎസ്എഫ്  ( MSF ) നേതാവ്. ഹരിത കമ്മിറ്റിയെ (Haritha ) വീണ്ടും മരവിപ്പിക്കുമെന്ന് ഭീഷണി. നവാസിന്റെ നോമിനികളെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഹരിത കമ്മിറ്റി മരവിപ്പിക്കുമെന്നാണ് ഭീഷണി.

മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പിന്റെതാണ് ഭീഷണി. ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ കൈരളി ന്യൂസിന് ലഭിച്ചു. നേരത്തെ പി.കെ. നവാസ് ഹരിത പ്രവര്‍ത്തകരെ അധിക്ഷേപിച്ചത് വലിയ വിവാദം ആയിരുന്നു.

MSF സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസിൻ്റെ അടുത്ത അനുയായിയും മലപ്പുറം ജില്ലാ പ്രസിഡൻ്റുമായ കബീർ മുതുപറമ്പിലാണ് ഹരിത പ്രവർത്തകർക്കെതിരെ വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയത്.

നവാസിൻ്റെ നോമിനികളായ പ്രവർത്തകരെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ കമ്മിറ്റി മരവിപ്പിക്കുമെന്നാണ് ഭീഷണി.ഹരിത കമ്മിറ്റിയിൽ ആരെയൊക്കെ നോമിനേറ്റ് ചെയ്യണമെന്ന് ഹരിതയല്ല മറിച്ച് എം എസ് എഫ് ആണ് തീരുമാനിക്കുകയെന്നും കബീർ പറയുന്നു. കബീറിൻ്റെ ഓഡിയോ കൈരളിന്യൂസിന് ലഭിച്ചു.

നേരത്തെ പി.കെ. നവാസും കബീറും ഉൾപെടുന്ന സംഘം ഹരിത പ്രവർത്തകരായ പെൺകുട്ടികളെ അധിക്ഷേപിച്ചത് വൻ വിവാദങ്ങൾക്കിടയാക്കിയിരുന്നു.പെൺകുട്ടികൾ പരാതി നൽകിയിട്ടും ലീഗ് നേതാക്കൾ നവാസിനെതിരെ നടപടി എടുക്കാതെ സംരക്ഷിച്ചു.

അതേസമയം ഹരിത കമ്മിറ്റിയെ പിരിച്ചു വിടുകയും ചെയ്തു. ഹരിതയുടെ പുതിയ നേതൃത്വത്തെയും  ഭീഷണിപെടുത്തി വരുതിയിലാക്കാനാണ് എം.എസ്.എഫ് നേതൃത്വത്തിൻ്റെ നീക്കം.സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുടെ പൂർണ്ണ പിന്തുണയോടെ നവാസിൻ്റെ നീക്കങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News