Champions league: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍: ഇന്ന് ലിവര്‍പൂള്‍ – വിയ്യാ റയല്‍ പോരാട്ടം

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ രണ്ടാം സെമിയുടെ ആദ്യപാദത്തില്‍ ഇന്ന് ലിവര്‍പൂള്‍ – വിയ്യാ റയല്‍ പോരാട്ടം. രാത്രി 12:30 ന് ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡിലാണ് ത്രില്ലര്‍. സ്വന്തം ഗ്രൌണ്ടില്‍ വിയ്യാറയലിനെതിരെ ആറാടാനുള്ള ഒരുക്കത്തിലാണ് ജുര്‍ഗന്‍ ക്ലോപ്പിന്റെ ചെമ്പട . സലയും മാനേയും എല്ലാം തകര്‍പ്പന്‍ ഫോമില്‍ . ടൂര്‍ണമെന്റില്‍ ഇതേ വരെ എട്ടു ഗോളുകളാണ് ഈജിപ്ഷ്യന്‍ സ്റ്റാര്‍ സ്‌ട്രൈക്കറായ സലായുടെ പേരിലുള്ളത്.

പ്രീമിയര്‍ ലീഗിലെ ഉശിരന്‍ പ്രകടനം ലിവര്‍പൂളിന് ആരാധകപ്പെടക്ക് മുമ്പാകെ സ്വന്തം ആന്‍ഫീല്‍ഡിലും ആവര്‍ത്തിക്കണം. പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയെ മറികടന്നാണ് ചെങ്കുപ്പായക്കാരുടെ സെമി പ്രവേശം. അതേസമയം സാക്ഷാല്‍ ബയേണിനെ മുട്ടുകുത്തിച്ച വിയ്യാറയല്‍ ഒരുങ്ങിത്തന്നെയാണ്. തന്ത്രങ്ങളുടെ ആശാന്‍ ഉനായ് എമറിയാണ് സ്പാനിഷ് ക്ലബ്ബിന്റെ തന്ത്രങ്ങള്‍ മെനയുന്നത്. മൊറേനോയും ഗ്രോണ്‍വെല്‍ഡും പാവു ടോറസും അടങ്ങുന്ന വിയ്യാ റയല്‍ പോരാളികളുടെ സംഘമാണ്.

ആന്‍ ഫീല്‍ഡില്‍ സമനില പിടിക്കാനായാല്‍ സ്വപ്ന ഫൈനല്‍ വിയ്യാറയലിന് അകലെയല്ല. മെയ് 3 ന് എല്‍ മാഡ്രിഗല്‍ സ്റ്റേഡിയത്തിലാണ് രണ്ടാം പാദ സെമി ഫൈനല്‍ . ഏതായാലും വീറുറ്റ പോരാട്ടത്തിന് ആന്‍ഫീല്‍ഡ് തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News