കൊല്ലത്ത് വീണ്ടും കടല്‍ സ്വര്‍ണ്ണ മത്സ്യമായ പട്ത്താ കോരക്ക് ലേലത്തിലൂടെ രണ്ടെ കാല്‍ ലക്ഷം രൂപ. നീണ്ടകര മത്സ്യബന്ധന തുറമുഖത്തു നടന്ന ലേലത്തിലാണ് മൂന്നു കോര മത്സ്യത്തിന് രണ്ടര ലക്ഷം രൂപ വില ലഭിച്ചത്. നീണ്ടകരയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ പൊഴിയൂര്‍ സ്വദേശി ലൂക്കോസിന്റെ വള്ളത്തിലാണ് പട്ത്താകോര കിട്ടിയത്.
പട്ത്താ കോരയുടെ മൂല്യം വര്‍ധിപ്പിക്കുന്നത് അതിന്റെ വയറ്റിലുള്ള, മത്സ്യത്തൊഴിലാളികള്‍ പളുങ്ക് എന്നു വിളിക്കുന്ന ഭാഗമാണ്. സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്കു തുന്നല്‍ നൂല്‍ ഉണ്ടാക്കുന്നതിനാണു പളുങ്ക് ഉപയോഗിക്കുന്നത്. ലൂക്കോസിന്റെ വള്ളത്തിനു നേരത്തെയും പട്ത്താ കോരകള്‍ ലഭിച്ചിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ തീരങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണാറുള്ളത്.
മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡുള്ളത് ആണ്‍ മത്സ്യങ്ങള്‍ക്കാണ്. കഴിഞ്ഞ ദിവസം ലേലത്തില്‍ പോയതില്‍ രണ്ടെണ്ണം ആണ്‍ മത്സ്യമായിരുന്നു. 20 കിലോ ഭാരമുള്ള ആണ്‍ മത്സ്യത്തിന്റെ ശരീരത്തില്‍ 300 ഗ്രാം പളുങ്കുണ്ടാകുമെന്നാണ് കണക്ക്. ഒരു കിലോ പളുങ്കിന് 3 മുതല്‍ 5 ലക്ഷം വരെ രൂപ വിലയുണ്ടാകും. കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്കാണ് ഇവ കൊണ്ടുപോകുന്നത്. ഇതെടുക്കാന്‍ വ്യാപാരികള്‍ നീണ്ടകരയിലുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here