CPIM : താന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കില്ല; വ്യാജ വാര്‍ത്തകള്‍ക്ക് കിടിലന്‍ മറുപടിയുമായി ജെയിംസ് മാത്യു

താന്‍ സജീവരാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായി തുടരുമെന്നും സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ജെയിംസ് മാത്യു. പാര്‍ട്ടി അറിവോടെയും അനുമതിയോടെയും പുതിയൊരു സംരംഭം തുടങ്ങുകയാണെന്നും കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജെയിംസ് മാത്യു പറഞ്ഞു.

മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങനെ:

ബേബി റൂട്ട്‌സ് എന്ന ശിശു പരിപാലന കേന്ദ്രം ജൂണ്‍ ഒന്നു മുതല്‍ കണ്ണൂര്‍ തളാപ്പില്‍ തുടങ്ങുകയാണ്. സജീവരാഷ്ട്രീയം താനുപേക്ഷിക്കുന്നില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണ്. ഈ വിവരം മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ തന്നെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വിളിച്ചിരുന്നു.

കാര്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു. പിന്നീട് നിങ്ങള്‍ക്കിത് വാര്‍ത്താസമ്മേളനം നടത്തി പറയരുതോ എന്നദ്ദേഹം ചോദിച്ചു. അതിനാലാണ് വാര്‍ത്താസമ്മേളനം നടത്തുന്നത്.

ബേബി റൂട്ട്‌സ് എന്ന പരിപാലനകേന്ദ്രത്തിനൊപ്പം കണ്ണൂര്‍ ആസ്ഥാനമായി ജനകീയ പഠന ഗവേഷണ കേന്ദ്രവും ആരംഭിക്കും. പാര്‍ട്ടിയുടെ അനുമതിയോടെയാണ് ഇതൊക്കെ ചെയ്യുന്നത്.

പുതിയ സംരഭങ്ങള്‍ തുടങ്ങുന്നതിനാല്‍ കൂടുതല്‍ സമയം ഉണ്ടാകില്ല എന്നതിനാലാണ് സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവായത് എന്നം ജെയിംസ് മാത്യു മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News