Yogi Adithyanath: സ്വന്തം മന്ത്രിമാരോട് സ്വത്ത് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ്

സ്വന്തം മന്ത്രിമാരോട് സ്വത്ത് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ്. ഭരണത്തില്‍ കുടുംബാംഗങ്ങള്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും നിര്‍ദേശം. പ്രതിച്ഛായ മെച്ചപ്പെടുത്തി മോദിക്ക് ശേഷം യോഗിയെന്ന മുദ്രാവാക്യം ഉറപ്പിക്കാനാണ് നീക്കം.

സ്വന്തം മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും സ്വത്തുവകകള്‍ വെളിപ്പെടുത്തണമെന്നാണ് യോഗിയുടെ ആവശ്യം. കുടുംബാംഗങ്ങള്‍ രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെടുന്നില്ലെന്ന് ഉറപ്പ് വരുത്താനും യുപി മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും സ്വത്ത് വെളിപ്പെടുത്തണം. മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം ആദര്‍ശമാക്കി മാറ്റണമെന്നും നിര്‍ദേശമുണ്ട്.

ലഘിംപൂര്‍ കര്‍ഷക കൂട്ടക്കൊലക്കേസ് പ്രതി ആശിഷ് മിശ്രയ്ക്കായി ഇടപെട്ടത് യോഗിക്കും ബിജെപി നേതൃത്വത്തിനും തിരിച്ചടി ആയിരുന്നു. കേന്ദ്രമന്ത്രിയുടെ മകന് വേണ്ടി നടത്തിയ സംരക്ഷണ ശ്രമങ്ങള്‍ സുപ്രീം കോടതിയും വിമര്‍ശിച്ചിരുന്നു. ഇതെല്ലാം മറികടക്കാന്‍ സമൂലമായ മാറ്റമാണ് യോഗി ഉദ്ദേശിക്കുന്നതെന്നാണ് പുറത്തുവരുന്ന സൂചന.

മോദിക്ക് ശേഷം യോഗി എന്ന പ്രചരണം തിരികെ കൊണ്ടുവരാനാണ് യോഗിയുടെ ശ്രമം. ആര്‍എസ്എസ് രാഷ്ട്രീയത്തെ കടുപ്പത്തില്‍ യുപിയില്‍ പയറ്റുന്നുണ്ടെങ്കിലും അതിന്റെ ദേശീയ ശ്രദ്ധ ലഭിക്കുന്നില്ലെന്ന ആശങ്ക യോഗിക്കുണ്ട്. പ്രതിച്ഛായ വളര്‍ത്തി മധ്യവര്‍ഗത്തിന്റെ പ്രീതി സമ്പാദിക്കാനാണ് യോഗിയുടെ നീക്കം. ഒപ്പം, മോഡല്‍ സിഎം മോദി എന്ന ക്യാംപയിന്‍ തന്നിലൂടെ പുനരവതരിപ്പിക്കാനും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel