Narendra Modi: ഇന്ധന വിലവര്‍ദ്ധനവിന്റെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ തലയില്‍ ചാര്‍ത്തി പ്രധാനമന്ത്രി

ഇന്ധന വിലവര്‍ദ്ധനവിന്റെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ തലയില്‍ ചാര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.. സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറക്കാത്തതിനാലാണ് രാജ്യത്ത് ഇന്ധനവില ഉയരുന്നതെന്ന് പ്രധാന മന്ത്രി പറഞ്ഞു. ഇന്ധന വില വര്‍ധനവില്‍ കേന്ദ്രത്തിനെതിരെ പ്രധിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം

ഇന്ധനവില വര്‍ധനവിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇന്ധന വില വിലവര്‍ദ്ധനവിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകളുടെ തലയില്‍ ചാര്‍ത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത്…ഇന്ധന വില വര്‍ധനവിന്റെ മൂല കാരണം സംസ്ഥാങ്ങള്‍ ഇന്ധനത്തിനു മുകളിലുള്ള നികുതി ഒഴിവാക്കാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു..
കൊവിഡ് അവലോകന യോഗത്തിലാണ് ഇന്ധനവില വര്‍ധനവിനെ പറ്റിയുള്ള ആശങ്ക പ്രധാന മന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. എന്നാല്‍ ഇന്ധന വില വര്‍ദ്ധനവ് വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുള്‍പ്പടെ തള്ളികളഞ്ഞ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകളെ പഴിചാരി തടി തപ്പാന്‍ ശ്രമിക്കുകയാണ്..

ചില സംസ്ഥാനങ്ങള്‍ നികുതി കുറക്കാന്‍ തയ്യാറല്ലെന്നും, അതിനാല്‍ ആണ് ഇന്ധന വില വര്‍ദ്ധനവ് ഉണ്ടാകുന്നതെന്നും പ്രധാന മന്ത്രി പറഞ്ഞു.

എന്നാല്‍ ഇന്ധന വില നിശ്ചയിക്കാന്‍ എണ്ണകമ്പനികള്‍ക്ക് അധികാരം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍, ഉത്തര വാദിത്വത്തില്‍ നിന്നും കൈ കഴുകുകയാണ്.. എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെയാണ് രാജ്യത്ത് വില വര്‍ധന കുത്തനെ ഉയര്‍ന്നത്. പെട്രോള്‍, ഡീസല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന നികുതി വിഹിതം കുറവാണ് എന്നതും യാഥാര്‍ഥ്യം ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News