priyanka gandhi: പ്രിയങ്ക കോൺഗ്രസ് അധ്യക്ഷ ആകണമെന്ന നിർദ്ദേശവുമായി പ്രശാന്ത് കിഷോർ

പ്രിയങ്ക (priyanka gandhi) കോൺഗ്രസ് അധ്യക്ഷ ആകണമെന്ന നിർദ്ദേശവുമായി പ്രശാന്ത് കിഷോർ ( prashant kishor). പ്രധാനമന്ത്രി സ്ഥാനാർത്ഥിയും പാർട്ടി പ്രസിഡൻ്റും ഒരാൾ തന്നെ ആകുന്നതിനോട് യോജിപ്പില്ലെന്നും പ്രശാന്ത് കിഷോറിൻ്റെ നിർദേശം. എന്നാൽ, കോൺഗ്രസ് നേതൃത്വത്തിന് നിർദ്ദേശത്തിൽ താല്പര്യമില്ലെന്നാണ് സൂചന.

പാർട്ടിയിലേക്കുള്ള നേതൃത്വത്തിൻ്റെ ക്ഷണം തള്ളുകയും മെച്ചപ്പെട്ട നേതൃത്വമാണ് കോൺഗ്രസിന് ആവശ്യമെന്ന് പ്രതികരിക്കുകയും ചെയ്തതിന് പിന്നാലെ പുതിയ നിർദേശം മുന്നോട്ട് വയ്ക്കുകയാണ് പ്രശാന്ത് കിഷോർ.

പ്രിയങ്ക ഗാന്ധി പാർട്ടി പ്രസിഡൻ്റ് ആകട്ടെയെന്നാണ് പ്രശാന്ത് കിഷോറിൻ്റെ ഇപ്പോഴത്തെ നിർദേശം. നേരത്തെ ഗാന്ധി കുടുംബത്തിൽ നിന്നാരും നേതൃത്വത്തിൽ വേണ്ടെന്നായിരുന്നു പ്രശാന്ത് കിഷോർ ഫോർമുല.

പ്രശാന്ത് കിഷോറിൻ്റെ വരവിനായി ശക്തിയുക്തം വാദിച്ചതിൽ പ്രധാനി പ്രിയങ്കാ ഗാന്ധിയായിരുന്നു. എന്നാൽ, സഹോദരൻ രാഹുലിൻ്റെ താൽപര്യമില്ലായ്മയാണ് പാർട്ടിക്കുള്ളിൽ വിജയം നേടിയത്.

പ്രിയങ്കയെ പാർട്ടി പ്രസിഡൻ്റ് ആക്കണമെന്ന നിർദേശവും നേതൃത്വം അംഗീകരിക്കാൻ സാധ്യതയില്ല. രാഹുൽ ഗാന്ധിയെ തന്നെ പാർലമെൻ്ററി രാഷ്ട്രീയത്തിലും പാർട്ടി നേതൃത്വത്തിലും ആശ്രയിക്കുകയാണ് നേതൃത്വം. പക്ഷേ, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാതെ അധികാരത്തിൽ തുടരുകയാണ് രാഹുൽ.

പുതിയ ആശയങ്ങൾ ഏറ്റെടുത്ത് പ്രതിസന്ധി മറികടക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ആഗ്രഹമില്ലെന്ന് പ്രശാന്ത് കിഷോർ ബന്ധം പൊളിഞ്ഞതോടെ തന്നെ വെളിപ്പെട്ടതാണ്. എമ്പവേഡ് ആക്ഷൻ കമ്മിറ്റിയും ചിന്തൻ ശിബിറും പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കുന്ന പരിപാടികൾ ആണെന്നാണ് പ്രവർത്തകരുടെ വിമർശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News