Loan: നൈപുണ്യ വികസനത്തിനു വായ്പ; സ്‌കില്‍ ലോണുമായി അസാപും കനറാ ബാങ്കും

അക്കാദമിക വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യ പരിശീലനത്തിനും പ്രാധാന്യം നല്‍കുന്നതിനായി അസാപ് കേരളയും കനറാ ബാങ്കും ചേര്‍ന്ന് സ്‌കില്‍ ലോണ്‍ പദ്ധതി നടപ്പാക്കുന്നു. വിദ്യാര്‍ഥികള്‍ക്കും പഠനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കും തങ്ങളുടെ ഇഷ്ട തൊഴില്‍ മേഖലയില്‍ അധിക നൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5000 മുതല്‍ 1.5 ലക്ഷം രൂപ വരെ പദ്ധതി പ്രകാരം വായ്പ ലഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോഴ്സ് കാലയളവിലും തുടര്‍ന്നുള്ള ആറുമാസവും മൊറട്ടോറിയവും മൂന്നു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും ലഭിക്കത്തക്കവിധമാണ് സ്‌കില്‍ ലോണുകള്‍ നല്‍കുക. സാമ്പത്തിക പ്രയാസങ്ങള്‍ മൂലം നൈപുണ്യ പരിശീലനം നേടാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളെ സഹായിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.

സ്‌കില്‍ കോഴ്സുകളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് തൊട്ടടുത്ത കനറാ ബാങ്കില്‍ നേരിട്ടോ, വിദ്യാലക്ഷ്മി പോര്‍ട്ടല്‍ വഴിയോ ലോണിനായി അപേക്ഷിക്കാം. അസാപ് കോഴ്സുകള്‍ക്ക് പുറമെ എന്‍.എസ്.ക്യു.എഫ് / എന്‍.എസ്.ഡി.സി. അംഗീകൃത കോഴ്സുകള്‍ ചെയ്യുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News