Breast: സ്തനങ്ങൾക്കു ചുറ്റും ചൊറിച്ചിലുണ്ടാകാറുണ്ടോ? കാരണങ്ങളും പരിഹാരങ്ങളും

പല കാരണങ്ങൾ കൊണ്ട് സ്തനങ്ങളിൽ(breast) ചൊറിച്ചിൽ(itching) അനുഭവപ്പെടാം. ചർമ്മത്തിലെ വരൾച്ച, എക്‌സിമ, മുലയൂട്ടൽ, ഗർഭാവസ്ഥ എന്നിവയെല്ലാം ചൊറിച്ചിലിന് കാരണമാകാറുണ്ട്. എന്നാൽ ഇതൊന്നുമല്ലാതെ മറ്റ് ചില കാരണങ്ങൾ കൂടി ഇതിന് പിന്നിലുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?

Itchy breasts but no rash: 5 causes

തണുത്തതും വരണ്ടതുമായ കാലാവസ്ഥയിൽ ശരീരം മുഴുവൻ ചൊറിച്ചിൽ അനുഭവപ്പെടുന്നത് സാധാരണയാണ്. അപ്പോൾ സ്തനങ്ങളിലും മുലക്കണ്ണുകളിലും ചൊറിച്ചിലുണ്ടാകാം.

ചൂടുവെള്ളത്തിൽ കുളിച്ചാൽ ശരീരം കൂടുതൽ വരണ്ടതാകും. അതിനാൽ ചൂടുവെള്ളം വേണ്ട. ശരീരം തുടച്ച് ഈർപ്പരഹിതമാക്കിയതിന് ശേഷം ക്രീമോ ഓയിന്റ്‌മെന്റോ പുരട്ടുക.

ചൂടുള്ള കാലാവസ്ഥയിൽ വിവിധ ചർമ്മപ്രശ്നങ്ങൾ വരാം. കടുത്ത ചൂട് സ്തനങ്ങളിലെ ചൊറിച്ചിലിന് കാരണമാകാറുണ്ട്.

അടിവസ്ത്രത്തിലെ ഇലാസ്റ്റിക്കുമായോ നിറങ്ങളുമായോ ശരീരം പ്രതിപ്രവർത്തിക്കുന്നതിന്റെ ഫലമായും ചൊറിച്ചിലുണ്ടാകാം. ഇത് ആദ്യം ബാധിക്കുന്നത് മുലക്കണ്ണ് പോലുള്ള ഭാഗങ്ങളെ ആയിരിക്കും.

15 Reasons for Itchy Nipples And Boobs - Causes and Treatment

സ്തനങ്ങളിൽ സോപ്പ് മാറി മാറി ഉപയോ​ഗിക്കുന്നതും ചൊറിച്ചിലിന് കാരണമാകാറുണ്ട്. സു​ഗന്ധമുള്ള സോപ്പുകൾ മാറി ഉപയോ​ഗിക്കുന്നത് അലർജിയ്ക്ക് കാരണമാകാം.

ഇറുകിപ്പിടിച്ച ബ്രാ ധരിക്കുന്നത് ചൊറിച്ചിലിന് ഇടയാക്കും. ഇത്തരം സാഹചര്യങ്ങളിൽ ചൊറിച്ചിലിനെക്കാൾ വേദന അനുഭവപ്പെടാറുണ്ട്. ശരിയായ അളവിലുള്ള ബ്രാ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.

ആർത്തവ വിരാമത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥകൾ നിമിത്തം ശരീരത്തിൽ എവിടെയും ചൊറിച്ചിൽ ഉണ്ടാകാം.

Breast Itching : സ്തനങ്ങളിലെ ചൊറിച്ചിലിന് പിന്നിലെ ഏഴ് കാരണങ്ങൾ

ചർമ്മം വരണ്ടുപോകുന്നതിനാലും ഈർപ്പം നിലനിർത്താൻ കഴിയാതെ വരുന്നതിനാലുമാണ് പ്രശ്‌നം തലപൊക്കുന്നത്. ജനനേന്ദ്രിയത്തിലും സ്തനങ്ങളിലുമാണ് സാധാരണയായി ചൊറിച്ചിൽ അനുഭവപ്പെടുന്നത്.

കുഞ്ഞ് പാൽ കുടിക്കുന്ന രീതി മുതലായവ ചൊറിച്ചിലിന് കാരണമാകാറുണ്ട്. സ്തനങ്ങളും മുലക്കണ്ണുകളും കഴുകി തുടച്ച് വൃത്തിയായി സൂക്ഷിക്കുക.

ഇവ പ്രത്യേകം ശ്രദ്ധിക്കണം

സ്തനത്തിലുണ്ടാകുന്ന മുഴ

സ്തനത്തിലും കക്ഷത്തിന്റെ ഭാഗത്തുമായുണ്ടാകുന്ന വേദനയില്ലാത്ത തെന്നി മാറാത്ത മുഴകൾ ആണ് പ്രധാന ലക്ഷണം. സ്തനങ്ങൾ ആഴ്ച്ചയിൽ ഒരിക്കല്ലെങ്കിലും സ്വയം പരിശോധിക്കണം.

സ്തനങ്ങളിൽ മുഴയോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും മാറ്റാമോ കാണുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറിനെ കാണുക. മുലഞെട്ടുകള്‍ ഉള്ളിലേക്ക് തള്ളിയിരിക്കുകയോ വലിയുകയോ ചെയ്യുന്നതും ചര്‍മം ചുവപ്പ് നിറമാവുകയോ ചെയ്യുകയാണെങ്കില്‍ സൂക്ഷിക്കണം.

തടിപ്പുകള്‍, ചൊറിച്ചില്‍

സ്തനഞെട്ടുകളിൽ നിന്നു രക്തം കലർന്നതോ അല്ലാത്തതോ ആയ സ്രവം, രണ്ടു സ്തനങ്ങളും തമ്മിൽ കാഴ്ചയിലുള്ള വ്യത്യാസം, മുലഞെട്ടുകൾ അകത്തേക്കു വലിഞ്ഞിരിക്കുക, സ്തനചർമത്തിലെ തടിപ്പുകളും ചൊറിച്ചിലും എന്നിവ കണ്ടാൽ ഡോക്ടറെ സമീപിച്ചു കാൻസർ ഉണ്ടോയെന്നു പരിശോധിച്ചറിയേണ്ടതാണ്.

സ്തനങ്ങളില്‍ വേദന

അവഗണിക്കാന്‍ പാടില്ലാത്ത മറ്റൊരു ലക്ഷണമാണിത്. ആര്‍ത്തവ കാലങ്ങളില്‍ സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ വേദനയുണ്ടാവുന്നത് സാധാരണയാണ്. ഇത് തെറ്റിദ്ധരിക്കേണ്ട. വേദന നീണ്ടു നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. കക്ഷത്തിലുണ്ടാകുന്ന കഴല, വീക്കം എന്നിവയും പ്രധാന ലക്ഷണങ്ങളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News