
ഇനിയുള്ള പ്രവര്‍ത്തനം കേരളത്തിലെന്ന് എ കെ ആന്റണി. പാര്‍ലമെന്ററി രംഗത്തും ഇനിയുണ്ടാകില്ല. കടപ്പാട് നെഹ്‌റു കുടുംബത്തോടാണെന്നും നെഹ്‌റു കുടുംബമില്ലാതെ കോണ്‍ഗ്രസ് കോണ്‍ഗ്രസാകില്ലെന്നും എ കെ ആന്റണി പറഞ്ഞു. എല്ലാം അവസാനിപ്പിച്ച് ദില്ലി വിടുന്നതല്ലെന്നും പ്രത്യേക പ്‌ളാനുമായല്ല കേരളത്തിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 1984ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് മുതല്‍ പ്രവര്‍ത്തക സമിതി അംഗമായ ആളാണ് താന്‍, പാര്‍ട്ടി അനുവദിക്കുന്ന കാലത്തോളം ഇന്ദിര ഭവനില്‍ തുടരും. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു, ഇത് എല്ലാവരോടും നന്ദി പറയാനുള്ള അവസരമാണ്. തിരുവനന്തപുരത്ത് തുടരുമെന്നും
ഇപ്പോള്‍ പ്രായമായി, അതിനാല്‍ വേഗത കുറയുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുതവണ കൊവിഡ് വന്നു, അതിനുള്ള വിശ്രമം വേണം. പുതിയ പ്രവര്‍ത്തനം എങ്ങനെ വേണം എന്നതില്‍ കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ചില മര്യാദകള്‍ എന്റെ പ്രായത്തില്‍ കാണിക്കേണ്ടതുണ്ട്. നാട്ടില്‍ പോയി അവിടെ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് മുന്നോട്ടുപോകും. സമയമായി എന്ന ഉള്‍വിളി വന്നുവെന്നും ഒന്നര വര്‍ഷമായി ആലോചിക്കുന്ന തീരുമാനമാണെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളത്തില്‍ തന്നെ പോലെ അവസരം കിട്ടിയ മറ്റൊരു നേതാവില്ല, കേരളത്തില്‍ പാര്‍ടിക്ക് എന്തെങ്കിലും പ്രയാസം ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാന്‍ ആര്‍ക്കുമാകില്ല, കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ ആര്‍ക്കും ആകില്ല. കോണ്‍ഗ്രസിന്റെ മുഖ്യപങ്കാളിത്തം അംഗീകരിക്കാതെ പ്രതിപക്ഷത്തിന് മുന്നോട്ടുപോകാനാകില്ല. രാഷ്ട്രീയ ചരിത്രത്തില്‍ പത്തോ പതിനഞ്ചോ വര്‍ഷം എന്നത് ചെറിയ കാലമാണ്. സംസ്ഥാന രാഷ്ട്രീയം വേറെയും ദേശീയ രാഷ്ട്രീയം വേറെയുമാണെന്നും അച്ചടക്ക സമിതി തീരുമാനത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here