കെ വി തോമസ് വിഷയത്തില്‍ മലക്കം മറിഞ്ഞ് കെ സുധാകരന്‍. തോമസിനെ പാര്‍ടിയില്‍നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും നടപടി വേണമെന്നുമാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം കല്‍പ്പറ്റയില്‍ പറഞ്ഞു. എഐസിസിയുടെ നടപടി അംഗീകരിക്കുകയാണ്. ഇതില്‍ തൃപ്തനാണോയെന്ന ചോദ്യത്തിന് ‘അത് സ്വകാര്യം പറയാമെന്നായിരുന്നു’ മറുപടി.
കണ്ണൂരില്‍ സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്ത തോമസിനെ പുറത്താക്കണമെന്ന സുധാകരന്റെ ആവശ്യം അച്ചടക്കസമിതിയും സോണിയാഗാന്ധിയും തള്ളിയതോടെയാണ് വിഷയത്തില്‍ മലക്കം മറിഞ്ഞത്.
കെ വി തോമസിനെ കെപിസിസി പദവികളില്‍ നിന്നും നീക്കി
കെ.വി.തോമസിനെ കെ.പി.സി.സി ചുമതലകള്‍ നിന്ന് നീക്കി എ.ഐ.സി.സിയുടെ അച്ചടക്ക നടപടി. അച്ചടക്ക സമിതിയുടെ ശുപാര്‍ശ സോണിയാഗാന്ധി അംഗീകരിച്ചുവെന്ന് ജന.സെക്രട്ടറി താരിഖ് അന്‍വര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ ചുമതലകള്‍ ഒഴിവാക്കിയെങ്കിലും എ.ഐ.സി.സി അംഗമായി കെ.വി.തോമസിനെ നിലനിര്‍ത്തി. ഹൈക്കമാന്‍റ് വിലക്ക് ലംഘിച്ച് സിപിഐ എം സെമിനാറില്‍ പങ്കെടുത്തതിനാണ് കെ.വി. തോമസിനെതിരെയുള്ള അച്ചടക്ക നടപടി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി, എക്സിക്യുട്ടീവ് എന്നിവയില്‍ നിന്ന് തോമസിനെ നീക്കി.
മേലില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും നല്‍കി. അതേസമയം എ.ഐ.സി.സി അംഗത്വത്തില്‍ നിന്ന് തോമസിനെ ഒഴിവാക്കിയില്ല. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ എ.ഐ.സി.സി അംഗം എന്നത് സാങ്കേതികത്വം മാത്രമാണെന്നായിരുന്നു ഇതേകുറിച്ച് കേരളത്തിന്‍റെ സംഘടന ചുമതലയുള്ള ജന.സെക്രട്ടറി താരിഖ് അന്‍വര്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചത്.
സിപിഐ എം സെമിനാറില്‍ പങ്കെടുത്തതിന് കെ.വി.തോമസിനെ പുറത്താക്കണം എന്നതായിരുന്നു കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍റെ ആവശ്യം. കെ.വി.തോമസിനെതിരെയുള്ള നടപടി പാര്‍ടി നല്‍കുന്ന സന്ദേശമാകണമെന്നും കെ.പി.സി.സി ആവശ്യപ്പെട്ടിരുന്നു.
അത് പൂര്‍ണമായി ഹൈക്കമാന്‍റ് അംഗീകരിച്ചില്ല. കടുത്ത നടപടി എന്ന കെ.പി.സി.സി ആവശ്യം അച്ചടക്ക സമിതി ഭാഗികമായി തള്ളുകയാണ് ചെയ്തത്. അതേസമയം കെ.വി.തോമസ് അദ്ധ്യായം അവസാനിച്ചു എന്നായിരുന്നു സംഘടന ജന.സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രതികരിച്ചത്
മൂന്ന് സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്കെതിരെയുളള നടപടിയാണ് ഇന്നലെ ചേര്‍ന്ന അച്ചടക്ക സമിതി പരിശോധിച്ചത്. ഇതില്‍ പഞ്ചാബിലെ സുനില്‍ ജാക്കറിനെയും മേഘാലയിലെ അഞ്ച് നേതാക്കള്‍ക്കെതിരെയും സസ്പെഷന്‍ നടപടിയാണ് എടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അത്തരം നടപടി കെ.വി.തോമസിനെതിരെ ഉണ്ടാകാത്തത് തീര്‍ച്ചയായും തൃക്കാര ഉപതെരഞ്ഞെടുപ്പ് തന്നെയാകാം ഒന്നാമത്തെ കാരണം. എ.കെ.ആന്‍റണി അദ്ധ്യക്ഷനായ സമിതി കെ.വി.തോമസിനെ പുറത്താക്കി എന്ന പ്രചരണം ഒഴിവാക്കാനും നേതൃത്വം ശ്രമിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.