Raisins: ഉണക്കമുന്തിരി കഴിക്കാം… കഴിക്കാം… ഭാരം നന്നായി കുറയ്ക്കാം കുറയ്ക്കാം….

നിറയെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഉണക്ക മുന്തിരി(Raisins). എന്നാൽ പലർക്കും ഉണക്ക മുന്തിരിയുട ഗുണങ്ങളെപ്പറ്റി അധികം ധാരണയുമില്ല. ഉണക്കമുന്തിരിയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം (Blood Pressure) എന്നിവയുടെ അളവ് നിയന്ത്രിക്കാനും ഉണക്കമുന്തിരി സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ഉണക്കമുന്തിരി ഗുണം ചെയ്യുമെന്ന് പലർക്കും അജ്ഞമായ കാര്യമാണ്.

ശരീരഭാരം കുറയ്ക്കാൻ ഉണക്കമുന്തിരി സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അതേത് രീതിയിൽ ഉപയോഗികകണമെന്ന് നമുക്ക് നോക്കാം.

ഉണക്കമുന്തിരിയിലെ നാരുകൾ ആരോഗ്യപരമായ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകൾ ഒരു ചെറിയ കപ്പ് ഉണക്കമുന്തിരി (15-20 എണ്ണം) കഴിക്കാം. അതേസമയം പുരുഷന്മാർക്ക് പ്രതിദിനം 1.5 കപ്പ് വരെ കഴിക്കാം.

ഉണക്കമുന്തിരി പച്ചയായി കഴിക്കുന്നതിനേക്കാൾ നല്ലതാണ് കുതിർത്ത് കഴിക്കുന്നത്. വേനൽക്കാലത്ത് നിങ്ങൾ കഴിക്കുന്ന മറ്റ് പല ഡ്രൈ ഫ്രൂട്ട്‌സ് പോലെ, 15-20 ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിർത്ത് പിറ്റേന്ന് രാവിലെ കഴിക്കാവുന്നതാണ്.

ഉണക്കമുന്തിരി കുതിർക്കുന്നത് ആവശ്യമില്ലാത്ത ധാതുക്കളും വിറ്റാമിനുകളും വെള്ളത്തിൽ ലയിക്കുന്നു. ശരീരം വേഗത്തിൽ ആഗിരണം ചെയ്യുന്നതിന് ആവശ്യമായ പോഷകങ്ങൾ മാത്രം നിലനിർത്തുന്നു.

ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കുകയും ഇത് പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നു.

ഇരുമ്പ് സമ്പുഷ്ടമായതിനാൽ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിച്ച് വിളർച്ചയെ ചെറുക്കാൻ ഉണക്കമുന്തിരി സഹായിക്കുന്നു. ഒരേ സമയം ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കാനുമുള്ള മികച്ചൊരു മാർഗമാണ് ഉണക്കമുന്തിരി വെള്ളം.

രക്തസമ്മർദ്ദം കുറയ്ക്കാൻ

രക്ത സമ്മർദ്ദം കുറയ്ക്കാൻ ഉണക്ക മുന്തിരി ഏറെ സഹായകരമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉണക്കമുന്തിരിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണിതിന് സഹായിക്കുന്നത്.

Shocker: Golden Raisins Are Made From the Same Grape Variety as Purple Ones

പല്ലുകളുടെ ആരോഗ്യത്തിന്

ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ഒലിനോളിക് ആസിഡ് പല്ലു പൊടിഞ്ഞു പോകുന്നത് തടയുന്നു. അതുപോലെ കാവിറ്റി പ്രശ്നങ്ങളും പരിഹരിക്കുന്നു.

പല്ലുകൾ പൊടിഞ്ഞു പോകാൻ കാരണമാകുന്ന ബാക്റ്റീരിയകൾക്കെതിരെയും ഉണക്ക മുന്തിരിയിലെ ആസിഡുകൾ പ്രവർത്തിക്കുന്നു. കൂടാതെ, ഉണക്കമുന്തിരി കാൽസ്യത്താൽ സമ്പുഷ്ടമാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് സഹായിക്കുന്ന ഒരു പോഷകമാണ് ഇത്.

Raisin - Wikipedia

വിളർച്ച തടയാൻ

ഉണക്കമുന്തിരിയിൽ വലിയ തോതിൽ ഇരുമ്പു അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ തടയാൻ സഹായിക്കുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News