എട്ടു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ 72കാരന് 65 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. മുളഞ്ഞൂർ പഞ്ഞാകൊട്ടിൽ വീട്ടിൽ അപ്പുവിനെയാണ് പട്ടാമ്പി പോക്‌സോ ഫാസ്‌റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
പിഴ സംഖ്യ അതിജീവിതക്ക് നൽകണം. കൂടാതെ പാലക്കാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടിക്ക് ഉചിതമായ നഷ്ട പരിഹാരം നൽകാനും കോടതി ഉത്തരവായി. മൂന്ന് വകുപ്പുകളിലായുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2020 ഡിസംബർ 26നാണ് സംഭവം നടന്നത്.
കുട്ടിയുടെ ബന്ധുവായ വൃദ്ധൻ തന്റെ വീട്ടിലെ അടുക്കളയിൽ വച്ചാണ് അതിക്രമം നടത്തിയത്. ഒറ്റപ്പാലം പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്‌ഐ എസ് അനീഷ്, സിഐമാരായ എം സുജിത്, ജയേഷ് ബാലൻ എന്നിവരാണ്.
പട്ടാമ്പി പോക്‌സോ ഫാസ്‌റ്റ് ട്രാക്ക് ജഡ്‌ജി സതീഷ് കുമാർ വിധി പറഞ്ഞ കേസിൽ പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി. പതിനേഴ് സാക്ഷികളെ കേസിൽ വിസ്‌തരിച്ചു. 17 രേഖകളും ഹാജരാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.