Kottayam: കോട്ടയത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം(Kottayam) ഈരാറ്റുപേട്ട തീക്കോയിലാണ് അപകടം(Accident) നടന്നത്. തീക്കോയി സ്വദേശി സുനിഷ് ആണ് മരിച്ചത്. കാര്‍(car) നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 4 പേര്‍ക്ക് ദാരുണാന്ത്യം

അമ്പലപ്പുഴയില്‍ (Ambalappuzha ) കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു ( Death). കാറിലുണ്ടായിരുന്ന നാലു പേരും മരിച്ചു. നാലു പേരാണ് കാറിലുണ്ടായിരുന്നത്. മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്. പുലര്‍ച്ചെ അഞ്ചു മണിയോടു കൂടിയാണ് നാടിനെ നടുക്കിയ അപകടം ( Accident ) നടന്നത്. അപകടകാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. വിമാനത്താവളത്തിലേക്കു പോയവരാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ മരിച്ചവരില്‍ 12 വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. പരിക്കേറ്റയാള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അപകടത്തില്‍ മരിച്ചത് തിരുവനന്തപുരം സ്വദേശികളാണെന്ന് പൊലീസ് പറയുന്നു. ഇതില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശി ഷൈജു (34) ,ആനാട് സ്വദേശി സുധീഷ് ലാല്‍,സുധീഷ് ലാലിന്റെ 12 വയസുള്ള മകന്‍ അമ്പാടി എന്നിവരെ തിരിച്ചറിഞ്ഞു .

അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ നിന്ന് കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡുകളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. വിമാനത്താവളത്തിലേക്ക് പോകും വഴിയായിരുന്നു അപകടമെന്നാണ് പ്രാഥമിക നിഗമനം. എതിര്‍ദിശയില്‍ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളില്‍ ഉണ്ടായിരുന്ന അഞ്ചു പേരെ പൊലീസ് പുറത്തെടുത്തത്.

തിരുവനന്തപുരത്തു നിന്നും എറണാകുളം എയര്‍പോര്‍ട്ടിലേക്ക് പോയ കാറും എറണാകുളത്തുനിന്നും കരുനാഗപ്പള്ളി യിലേക്ക് പോയ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറില്‍ സഞ്ചരിച്ച ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 12 വയസ്സുള്ള കുട്ടികള്‍ അടക്കം നാല് പേരാണ് മരണപ്പെട്ടത്. മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീ ആലപ്പുഴ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ഇപ്പോഴും ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News