Covid: വൈറസ് പോയിട്ടില്ല; മാസ്ക് നിർബന്ധം: മുഖ്യമന്ത്രി

കൊവിഡ്(covid19) പകരുന്നത് തടയാൻ വളരെ ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് മാസ്‌ക്(mask) ധരിക്കലെന്നും അത് കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). രാജ്യത്തു മറ്റു പലയിടങ്ങളിലും കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധിതമാക്കാൻ സർക്കാർ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ അപായകരമായ സ്ഥിതിവിശേഷം കേരളത്തിൽ ഇല്ലെങ്കിലും മുൻകരുതൽ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഇതുവരെയുള്ള കൊവിഡ് തരംഗങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികൾ മറികടന്നു ജീവിതവും ജീവനോപാധികളും നമ്മൾ തിരികേ പിടിക്കുന്ന ഘട്ടമാണിത്. അതിനാൽ വീണ്ടും ഒരു പ്രതിസന്ധിയുണ്ടാകുന്നത് തടയാൻ അതീവ ജാഗ്രത കാണിക്കണം.

കൊവിഡ് പകരുന്നത് തടയാൻ വളരെ ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് മാസ്ക് ധരിക്കുക എന്നത്. അതു കർശനമായി പാലിച്ചു രോഗവ്യാപനം ഉണ്ടാകുന്ന സാഹചര്യം ഉരുത്തിരിയുന്നത് ഒഴിവാക്കാൻ ഓരോരുത്തരം ശ്രദ്ധിക്കണം.

വീണ്ടും ഒരു തരംഗം ഉണ്ടായേക്കാമെന്ന സൂചനകളിൽ തളരാതെ മുൻതരംഗങ്ങളെ അതിജീവിച്ച അതേ ആർജ്ജവത്തോടെയും ഉത്തരവാദത്തിത്വത്തോടെയും നമുക്കൊരുമിച്ചു മുന്നോട്ടു പോകാം. കേരളത്തിൻ്റെ സുരക്ഷ ഉറപ്പു വരുത്താമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News