സര്‍ക്കാരില്‍ നിന്ന് വൈഫൈ വാങ്ങാം; 30 ജിബി @ 69 രൂപ

സംസ്ഥാന സര്‍ക്കാരിന്റെ കെ ഫൈ സ്പോട്ടുകളില്‍നിന്ന് ജനങ്ങള്‍ക്ക് നിശ്ചിതനിരക്കില്‍ ഡാറ്റ വാങ്ങാം. സൗജന്യ വൈഫൈ(Wi-Fi) ലഭ്യമാക്കുന്ന കെ ഫൈ പദ്ധതിയുടെ സംസ്ഥാനത്തെ 2023 ഹോട്ട്‌സ്‌പോട്ടിലാണ് ഇതിനു സൗകര്യം. പൊതു ഇടങ്ങളിലെ കെ ഫൈ സ്പോട്ടുകളില്‍ ഒരു ജിബി ഡാറ്റ സൗജന്യമാണ്. ഇതിനു പുറമെയാണ് ഒന്നുമുതല്‍ 30 ജിബി വരെ പണം അടച്ച് നേടാനാകുക. 30 ജിബിക്ക് 69 രൂപയ്ക്ക് 30 ദിവസം ഉപയോഗിക്കാം.

നിലവിലുള്ളതുപോലെ ഒടിപി (otp)നല്‍കി സ്പോട്ടുകളില്‍നിന്ന് വൈഫൈ കണക്ട് ചെയ്യാം. സൗജന്യ പരിധി കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ഉപയോഗത്തിന് പണമടയ്ക്കാന്‍ ഫോണില്‍ സന്ദേശമെത്തും. യുപിഐ,(UPI) ഇന്റര്‍നെറ്റ് ബാങ്കിങ്,(Internet Banking) ക്രെഡിറ്റ്(Credit Card), ഡെബിറ്റ് കാര്‍ഡുകള്‍(Debit Card), വാലറ്റ് തുടങ്ങിയവ വഴി പണം അടയ്ക്കാം. ബസ് സ്റ്റേഷനുകള്‍, തദ്ദേശസ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, പാര്‍ക്കുകള്‍, മറ്റു പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലാണ് കെ ഫൈ സ്പോട്ടുകളുള്ളത്. ഒരു ജിബി ഡാറ്റയ്ക്ക് ഒമ്പതു രൂപയും കാലാവധി ഒരു ദിവസവുമാണ്. മൂന്നു ജിബിക്ക് 19 രൂപ (കാലാവധി മൂന്നു ദിവസം). ഏഴു ജിബിക്ക് 39 രൂപ(ഏഴ് ദിവസം) 15 ജിബിക്ക് 59 രൂപ (15 ദിവസം).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News