A K Saseendran: മറയൂരിലെ ചന്ദനമരങ്ങള്‍ക്ക് ബാധിച്ച വൈറസ് രോഗവ്യാപനം തടയും: മന്ത്രി എ കെ ശശീന്ദ്രന്‍

മറയൂരിലെ(Marayur) വൈറസ്(Virus) രോഗം ബാധിച്ച ചന്ദനമരങ്ങള്‍ വനം വകുപ്പിന്റെ വര്‍ക്കിംഗ് പ്ലാന്‍ പ്രകാരം വേരോടെ നശിപ്പിച്ച് രോഗം പടരാതിരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍(A K Saseendran) അറിയിച്ചു. മറയൂരിലെ ചന്ദനക്കാടുകളെ ‘സാന്‍ഡല്‍ വുഡ് സ്പൈക്ക് ഡിസീസ് ‘(Sandalwood Spice Disease) എന്ന വൈറസ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് 2000-ത്തോളം മരങ്ങളാണ് ഉണങ്ങിയത്. ഈ വിഷയം ചര്‍ച്ച ചെയ്യാനായി വനം-വന്യജീവി വകുപ്പുമന്ത്രിയുടെ ചേംബറില്‍ ഇന്ന് വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

മറയൂരിലെ ചന്ദനമരങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കും. അതോടൊപ്പം കൂടുതല്‍ ചന്ദനതൈകള്‍ വെച്ചു പിടിപ്പിക്കുന്നതിനും സംസ്ഥാനത്ത് ചന്ദനം വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി തയ്യാറാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും. ചന്ദന മരങ്ങള്‍ക്ക് പിടിപെട്ട രോഗബാധ സംബന്ധിച്ച് കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ബാംഗ്ലൂരിലെ വുഡ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തുന്ന പഠന റിപ്പോര്‍ട്ട് ലഭ്യമായ ശേഷം കൂടുതല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News