അമേരിക്കൻ(america) വൈസ് പ്രസിഡന്റ്(vice president) കമലാ ഹാരിസിന്(kamala harris) കൊവിഡ്(covid19) സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും കമലയുമായി കഴിഞ്ഞ ദിവസങ്ങളിൽ അടുത്ത സമ്പർക്കം വന്നിട്ടില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
റാപിഡ് ടെസ്റ്റിലും പിസിആർ ടെസ്റ്റിലും കമല ഹാരിസ് കൊവിഡ് പോസിറ്റീവാവുകയായിരുന്നു. രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. തന്റെ വസതിയിൽ ഐസൊലേഷനിൽ കഴിഞ്ഞ് കൊണ്ട് ജോലി തുടരാനാണ് കമല ഹാരിസിന്റെ തീരുമാനം.
കഴിഞ്ഞ വർഷം രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ചയാളാണ് കമല. വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് മോഡേണ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
പിന്നീട് അധികാരമേറ്റതിന് പിന്നാലെ രണ്ടാം ഡോസ് വാക്സിനുമെടുത്തു. ഇതിനു പുറമെ ഒക്ടോബറിലും ഏപ്രിലിലുമായി രണ്ട് ബൂസ്റ്റർ ഡോസുകളും കമല ഹാരിസ് സ്വീകരിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.