CBI 5- The Brain: സേതുരാമയ്യരെ ബുര്‍ജ് ഖലീഫയില്‍ കാണാം

സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം(CBI 5 The Brain). സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ടീസറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രം മെയ് ഒന്നിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. റിലീസിന് മുന്നോടിയായി ബുര്‍ജ് ഖലീഫയില്‍(Burj Khalifa) പ്രമോ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 29നാണ് ചിത്രത്തിന്റെ പ്രമോ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുക. രാത്രി 8.30, 9 എന്നീ സമയങ്ങളിലാണ് പ്രദര്‍ശനം. ഇക്കാര്യം അറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. അയ്യരുടെ മുഖം ബുര്‍ജ് ഖലീഫയില്‍ തെളിയുന്നതിനായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

അതേസമയം, സിബിഐ അഞ്ചിന്റെ പ്രധാന ആകര്‍ഷണം നടന്‍ ജഗതിയുടെ തിരിച്ചുവരവ് തന്നെയാണ്. സിബിഐ അഞ്ചാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനം മതല്‍ ഏറെ പേര്‍ ചോദിച്ച കാര്യമായിരുന്നു ജഗതിയും ചിത്രത്തില്‍ ഉണ്ടാകുമോ എന്നത്. ഈ ചോദ്യങ്ങള്‍ക്കെല്ലാമാണ് വിരാമമിട്ടായിരുന്നു നടന്റെ തിരിച്ചുവരവ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. സിബിഐ സീരീസുകളില്‍ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകന്‍ ഇല്ലാത്ത അഞ്ചാം പതിപ്പിനെ പറ്റി ആലോചിക്കാന്‍ പോലും സാധിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുക ആയിരുന്നു. മകന്‍ രാജ്കുമാറും ചിത്രത്തില്‍ ജഗതിക്കൊപ്പം ഉണ്ടാകും.

ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകും. 1988ലാണ് മ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News