Palakkad: സര്‍ഗ്ഗസമീക്ഷ 2022; സാഹിത്യരചനാമത്സരത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

പാലക്കാട് (Palakkad)പ്രവാസി സെന്റര്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗ്ഗസമീക്ഷ 2022 സാഹിത്യരചനാമത്സരത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെപ്പോലെ എട്ടു വയസ്സുമുതല്‍ പതിമൂന്നു വയസ്സുവരെയും പതിന്നാല് വയസ്സുമുതല്‍ പതിനെട്ടു വയസ്സുവരെയുമുള്ള രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരം.

മലയാളം കവിത, മലയാളം കഥ, ഇംഗ്ലീഷ് കവിത, ഇംഗ്ലീഷ് കഥ എന്നീ വിഭാഗങ്ങളില്‍ മത്സരിക്കുന്നതിനായി സൃഷ്ടികള്‍ sargasameeksha.ppc@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ 2022 മെയ് മാസം 31 ന് അകം അയക്കേണ്ടതാണ്. സൃഷ്ടിയോടൊപ്പം മത്സരാര്‍ത്ഥിയുടെ പേരും വയസ്സും വിഭാഗവും വിദ്യാലയത്തിന്റെ പേരും ബന്ധപ്പെടേണ്ട ടെലഫോണ്‍ ഉള്‍പ്പെട്ട വിലാസവും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

പ്രമുഖ സാഹിത്യകാരന്‍മാരുടെ ജൂറി സൃഷ്ടികള്‍ വിലയിരുത്തി വിജയികളെ നിര്‍ണ്ണയിക്കുന്നതാണ്. ആഗസ്റ്റില്‍ പാലക്കാട്ട് വെച്ചു നടക്കുന്ന പ്രവാസി സംഗമത്തില്‍വെച്ച് വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും പാരിതോഷികങ്ങളും സമ്മാനിക്കുന്നതായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel