R Bindu: പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കും: മന്ത്രി ഡോ ആര്‍ ബിന്ദു

ഭിന്നശേഷി മേഖലയില്‍ സംസ്ഥാനത്ത് കുടുംബശ്രീ മോഡല്‍ മിഷന്‍(Kudumbasree Model Mission) എന്ന ആശയം പൊതുജനപങ്കാളിത്തത്തോടെ സാക്ഷാത്ക്കരിക്കാനുള്ള നടപടികള്‍ ആലോചനയിലെന്ന് ബഹു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു (R BIndu) അഭിപ്രായപ്പെട്ടു. സാമൂഹ്യനീതി വകുപ്പിന്റെ അടുത്ത 5 വര്‍ഷത്തെ പദ്ധതി രൂപരേഖ തയ്യാറാക്കാനായി തിരുവനന്തപുരത്ത് ഐഎംജി യില്‍ സംഘടിപ്പിച്ച ദ്വിദിന ശില്പശാലയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ ഹോമുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ട രീതിയിലാക്കാന്‍ നടപടി സ്വീകരിക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (NISH), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റെഷന്‍ (NIPMR) എന്നീ സ്ഥാപനങ്ങള്‍ വഴി നല്‍കി വരുന്ന സേവനങ്ങള്‍ കൂടുതല്‍ ഭിന്നശേഷിക്കാരിലേക്ക് എത്തിക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ഉന്നമനത്തിനായി , അവരുടെ ആരോഗ്യ-വിദ്യാഭാസ-തൊഴില്‍ മേഖലകകളില്‍ കൂടുതല്‍ പദ്ധതികളും, പ്രവര്‍ത്തനങ്ങളും വകുപ്പ് ആവിഷിക്കരിക്കും.

കുറ്റവാളികകളുടെ പുനരധിവാസം ഉറപ്പാക്കുന്നതോടൊപ്പം അവരുടെ കുടുംബാംഗങ്ങളുടെയും, ആശ്രിതരുടെയും ക്ഷേമം ഉറപ്പാക്കുന്ന കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ പ്രായോഗികതലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഡോ. ആര്‍. ബിന്ദു വ്യക്തമാക്കി .

വയോജനങ്ങള്‍ ,ഭിന്നശേഷിക്കാര്‍ ,ട്രാന്‍സ്ജെന്‍ഡര്‍, പ്രൊബേഷണര്‍ന്മാര്‍, കുറ്റകൃത്യത്തിന് ഇരയായവര്‍ ,മറ്റു ദുര്‍ബല ജനവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് സാമൂഹ്യനീതി വകുപ്പിന്റെ അടുത്ത 5 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും പദ്ധതികളും ക്രമീകരിക്കുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്. മുന്‍ ചീഫ് സെക്രട്ടറി ശ്രീ. എസ്.എം വിജയാനന്ദ് , KSHPWC ചെയര്‍ പെഴ്‌സണ്‍ ശ്രീമതി. ജയഡാലി എം.വി, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ശ്രീമതി. എം അഞ്ജന തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News