തിരുവനന്തപുരം(Thiruvananthapuram) കഴക്കൂട്ടത്ത് നാടന്‍ ബോംബു ശേഖരം കണ്ടെത്തി. കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന് ഒരു കിലോമീറ്റര്‍ മാറിയാണ് പന്ത്രണ്ടോളം നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. റെയില്‍വേ പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ റെയില്‍വേ പാളത്തിനു സമീപം കുറ്റിക്കാട്ടില്‍ സംശയാസ്പദമായി നാലുപേരെ കണ്ടെത്തുകയായിരുന്നു.
പൊലീസിനെ(police) കണ്ടതോടെ ഇതില്‍ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ ഇയാളും റെയില്‍വേ പൊലീസിന്റെ കൈ തട്ടി മാറ്റി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടു കവറിലായി പന്ത്രണ്ടോളം നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് തുമ്പ പൊലീസിലറിയിച്ചു. ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കഴക്കൂട്ടത്ത് യുവാവിന് നേരെ നാടന്‍ ബോംബെറിഞ്ഞ് കാല്‍ തകര്‍ത്ത കേസിലെ പ്രതികളുടെ വീട്ടില്‍ നിന്നും നാടന്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു. കേസിലെ നാലാം പ്രതിയായ ലിയോണ്‍ ജോണ്‍സന്റെയും അഞ്ചാം പ്രതി വിജീഷിന്റെയും വീടുകളില്‍ നിന്നാണ് രണ്ട് നാടന്‍ പടക്കങ്ങള്‍ കണ്ടെടുത്തത്. ലിയോണ്‍ ജോണ്‍സന്റെ തുമ്പയിലെ വീട്ടിലും കഴക്കൂട്ടം സ്വദേശിയായ വിജീഷിന്റെ വീട്ടിലുമാണ് പരിശോധന നടത്തിയത്. ഈ കേസിലെ അഞ്ചാം പ്രതി വിജീഷിന്റെ വീടിനു സമീപം കരിയിലകള്‍ക്കടിയില്‍ സൂക്ഷിച്ചിരുന്ന നാടന്‍ ബോംബാണ് കണ്ടെത്തിയത്.
നാലാം പ്രതി ലിയോണ്‍ ജോണ്‍സന്റെ വീട്ടിനോടു ചേര്‍ന്ന കുളിമുറിയില്‍ നിന്നാണ് ഒരു ബോംബ് കണ്ടെടുത്തത്. ഈ കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ബാക്കി ബോംബുകള്‍ സൂക്ഷിച്ചിരിക്കുന്നതായി പൊലീസ് മനസ്സിലാക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.